- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം നാളെ അരങ്ങേറുകയാണ്.തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികള്‍ സ്റ്റാര്‍ ത്രീ ചാനലിലൂടെയും ഫാന്‍കോഡ് ആപ്പിലൂടെയും തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിര്‍ന്ന ഐപിഎല്‍-രഞ്ജി താരങ്ങള്‍ മുതല്‍, കൗമാര പ്രതിഭകള്‍ വരെ ഉള്‍പ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം.
ആദ്യ സീസണില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ് പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസണിന്റെ പ്രധാന പ്രത്യേകത. ഐപിഎല്‍ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശര്‍മ്മയാണ് ലേല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവിധായകനും ട്രിവാണ്‍ഡ്രം റോയല്‍സ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്ശന്, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങള്‍ക്കായാണ് ശനിയാഴ്ചത്തെ ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ എന്നിവയില്‍ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷവും ജില്ലാ, സോണല്‍, കെസിഎ ടൂര്‍ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75000വുമാണ് അടിസ്ഥാന തുക.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമില്‍ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉള്‍പ്പെടുത്താം. റിട്ടെന്‍ഷനിലൂടെ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിന് ബേബിയടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവര്‍ക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34 ലക്ഷത്തി അന്‍പതിനായിരം രൂപ മാത്രമാണ് അവര്‍ക്കിനി ചെലവഴിക്കാനാവുക. ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും 17 ലക്ഷത്തി 75000 മുടക്കി നാല് താരങ്ങളെയും ട്രിവാണ്‍ഡ്രം റോയല്‍സ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കൊച്ചിയും തൃശൂരും ആരെയും നിലനിര്‍ത്താത്തതിനാല്‍ മുഴുവന്‍ തുകയും അവര്‍ക്കൊപ്പമുണ്ട്.
42കാരനായ സീനിയര്‍ താരം കെ ജെ രാകേഷ് മുതല്‍ 16 വയസുകാരനായ ജൈവിന് ജാക്സന് വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. ഇതില്‍ സഞ്ജുവിന് വേണ്ടിത്തന്നെയാകും ഏറ്റവും വാശിയേറിയ മല്‍സരം നടക്കുക. കഴിഞ്ഞ സീസണില്‍ എറണാകുളം സ്വദേശിയായ എം.എസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സായിരുന്നു അഖിലിനെ സ്വന്തമാക്കിയത്.
RELATED STORIES
കടൽക്ഷോഭം രൂക്ഷം; തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കും: കലക്ടർ
20 July 2025 11:54 AM GMTബസുകളുടെ മൽസരയോട്ടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
20 July 2025 10:58 AM GMTനിപയിൽ ആശ്വാസം; 15 വയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്
20 July 2025 10:32 AM GMT'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന്...
20 July 2025 10:22 AM GMTപ്രതീകാത്മകമാണെങ്കിലും ആയുധ പ്രദർശനം അനുവദിക്കില്ല; കനവാർ യാത്രികർ...
20 July 2025 10:04 AM GMTഓപ്പറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയ്യാർ: കേന്ദ്രമന്ത്രി കിരൺ റിജിജു
20 July 2025 9:37 AM GMT