Sub Lead

ഇറാനെതിരായ യുദ്ധത്തിന് ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചതായി ഇസ്രായേല്‍

ഇറാനെതിരായ യുദ്ധത്തിന് ഒരു ലക്ഷം കോടി രൂപ ചിലവഴിച്ചതായി ഇസ്രായേല്‍
X

ഇറാനെതിരായി ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധത്തിന് ഇതുവരെ ഒരുലക്ഷം കോടി രൂപ (11 ബില്യണ്‍ ഡോളറിലധികം) ചിലവഴിച്ചതായി ഇസ്രായേല്‍ ധനകാര്യമന്ത്രാലയം അറിയിച്ചു.

പ്രാഥമിക കണക്കനുസരിച്ച്, അമേരിക്കയുമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം രാജ്യത്തിന് 11 ബില്യണ്‍ ഡോളറിലധികം ചിലവാക്കിയതായി ഇസ്രായേല്‍ ധനകാര്യ മന്ത്രാലയം പറയുന്നു.

ബജറ്റ് ചെലവുകളില്‍ 35 ബില്യണ്‍ ഷെക്കല്‍സ് (11.52 ബില്യണ്‍ ഡോളര്‍) മന്ത്രാലയം അവതരിപ്പിച്ചു. അതില്‍ 22 ബില്യണ്‍ ഷെക്കല്‍ പ്രതിരോധത്തിനായി ചെലവഴിച്ചു. ഈ തുക ഇതിനകം 2026 ലെ ബജറ്റില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രാലയം പുറത്ത് വിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഇറാന്‍-ഹിസ്ബുല്ല ആക്രമണങ്ങളില്‍ ഇസ്രായേലിലുണ്ടായ നാശനഷ്ടത്തിന് പുറമേയുള്ള ചിലവുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്.

Next Story

RELATED STORIES

Share it