Sub Lead

ഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് സൂചന

ഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് സൂചന
X

പൂനെ: ഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലിസ്. പരാതിക്കാരിയായ യുവതിയുടെ മുറിയില്‍ എത്തിയ ആള്‍ യുവതിയുടെ സുഹൃത്താണെന്നും അയാള്‍ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയില്ലെന്നും പോലിസ് അറിയിച്ചു. സ്േ്രപ അടിച്ച് തന്നെ അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം തെറ്റാണെന്നും പോലിസ് വ്യക്തമാക്കി. ഇരുവരും കൂടി ഫ്‌ളാറ്റില്‍ ഇരിക്കുന്ന സെല്‍ഫിയും അപ്പോള്‍ തന്നെ എടുത്തിരുന്നു. ഇത് പ്രതിയായ യുവാവിന്റെ ഫോണില്‍ നിന്നും കണ്ടെത്തി.

ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ഏജന്റ് ബുധനാഴ്ച്ച വൈകീട്ട് ഏഴു മണിയോടെ തന്നെ സ്േ്രപ അടിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് ഐടി ജീവനക്കാരി പരാതിയില്‍ പറഞ്ഞിരുന്നത്. ഇതെല്ലാം തെറ്റാണെന്നാണ് പോലിസ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയത്. എന്നാലും പരാതിയില്‍ അന്വേഷണം നടക്കുന്നതായി പോലിസ് ഉദ്യോഗസ്ഥനായ അമിതേഷ് കുമാര്‍ പറഞ്ഞു. മതിയായ തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് എഴുതിത്തള്ളുമെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it