- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു

കൊച്ചി: കൊച്ചി തീരത്തിനോട് ചേര്‍ന്ന് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ വാന്‍ ഹായില്‍ നിന്ന് വീണ്ടും തീ പടരുന്നു. തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും തീ പടര്‍ന്നത്. നിലവില്‍ കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കപ്പലിലെ തീ ഇനിയും നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക സമുദ്ര മേഖലയ്ക്ക് പുറത്താണ് കപ്പല്‍ നിലവിലുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകളുടയും ഇതിലെ ഉത്പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതുതായി തീ പടര്‍ന്നത് കപ്പലിലെ അറയ്ക്കുളില്‍ കണ്ടെയ്‌നറുകള്‍ സൂക്ഷിച്ച ഭാഗത്ത് നിന്നാണ്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിംഗ് അറിയിച്ചിട്ടുണ്ട്.







