70 ശതമാനത്തിലധികം കൊച്ചിക്കാരും കാര്‍ യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെന്ന് പഠന റിപോര്‍ട്
ഭൂരിഭാഗം കാറുകളിലും സീറ്റ് ബെല്‍റ്റ് സൗകര്യം ഉണ്ടെങ്കിലും അത് ഉപയോഗിക്കാത്തവരാണ് അധികവും

കൊച്ചി : 70 ശതമാനത്തിലധികം കൊച്ചി നിവാസികളും കാര്‍ യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെന്ന് പുതിയ പഠനം. ഇന്ത്യയിലെ സീറ്റ് ബെല്‍റ്റ് ഉപയോഗവും കുട്ടികള്‍ക്കുള്ള റോഡ് സുരക്ഷയും എന്ന വിഷയത്തില്‍ നിസാന്‍ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് കൊച്ചിക്കാരുടെ സുരക്ഷിത ബോധം വളരെ താഴ്ന്നതാണെന്ന കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു തവണ പോലും ചോദ്യമുണ്ടായിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനത്തിലധികം പേരും പറയുന്നു. ഭൂരിഭാഗം കാറുകളിലും സീറ്റ് ബെല്‍റ്റ് സൗകര്യം ഉണ്ടെങ്കിലും അത് ഉപയോഗിക്കാത്തവരാണ് അധികവും. സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണെന്ന് 40 ശതമാനം പേര്‍ക്ക് അറിയില്ല. നഗരത്തിലെ റോഡുകള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കായി ശക്തമായ റോഡ് സുരക്ഷാ നിയമം വേണമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.എംഡിആര്‍എ എന്ന റിസര്‍ച്ച് സ്ഥാപനമാണ് ദേശീയ തലത്തില്‍ ഈ പഠനം നടത്തിയത്. 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായി 6,306 നേരിട്ടുള്ള അഭിമുഖങ്ങളും വിദഗ്ധരുടെ 100 അഭിമുഖങ്ങളും 2 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഒരു തത്സമയ സ്ഥലനിരീക്ഷണവും നടത്തിയാണ് പഠനം സാധ്യമാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT