മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം ലംഘിക്കാന്‍ അനുവദിക്കില്ല: ഡിജിപി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിഐപി സുരക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റുള്ളവര്‍ക്കും നല്‍കിയ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാന്‍ ആരേയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും വാഹനവ്യൂഹം തടയുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. സുരക്ഷാ സംവിധാനത്തിന് അര്‍ഹതയുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന നടപടിയായി മാത്രമേ ഇത്തരം ശ്രമങ്ങളെ കാണാനാവൂ എന്ന് ഡിജിപി പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രി ഓഫീസില്‍ ഉണ്ടായിരുന്ന സമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് സെക്രട്ടേറിയേറ്റില്‍ ഏതാനും പേര്‍ കടന്നുകൂടിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തിരുവനന്തപുരത്ത് ബേക്കറി ജങഷനില്‍ വച്ച് ഒരുസംഘം ആള്‍ക്കാര്‍ ഇന്ന് തടയാന്‍ ശ്രമിച്ചിരുന്നു. ഒരു മോട്ടോര്‍ സൈക്കിളില്‍ വന്നവരും റോഡിന്റെ ഇരുവശത്തും നിന്നവരുമാണ് ഇതിന് മുതിര്‍ന്നത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു്. ഇവര്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെകൂടി പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും ഡിജിപി പറഞ്ഞു.
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT