Kerala

നായ ബൈക്കിന് മുന്നില്‍ ചാടി അപകടം; മാധ്യമപ്രവര്‍ത്തകന് പരിക്ക്

ജന്മഭൂമി കൊല്ലം റിപോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

നായ ബൈക്കിന് മുന്നില്‍ ചാടി അപകടം; മാധ്യമപ്രവര്‍ത്തകന് പരിക്ക്
X

പ്രതീകാത്മക ചിത്രം

കൊല്ലം: ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ജന്മഭൂമി കൊല്ലം റിപോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

അതിനിടെ, ആലപ്പുഴയില്‍ നായ്ക്കൂട്ടം ആടുകളേയും കോഴികളെയും കടിച്ചു കൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കണ്ടത്. ആടിനെ വളഞ്ഞു നിന്ന് ആക്രമിക്കുന്ന പത്തോളം വരുന്ന നായ്ക്കൂട്ടത്തെയാണ്. നായ്ക്കളെ തുരത്തി ആടിനെ രക്ഷിക്കാനുള്ള ആളുകളുടെ ശ്രമം ഫലവത്തായില്ല.


Next Story

RELATED STORIES

Share it