Kerala

നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്

അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നാളെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്
X

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് നാളെ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. കേരളത്തിലെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it