മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും
നയതന്ത്ര ബാഗേജില്‍ എത്തിയ മതഗ്രന്ഥം ഉള്‍പ്പെടെയുള്ളവ ചട്ടം ലംഘിച്ചാണ് പുറത്തു വിതരണം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തതായുള്ള റിപോര്‍ടും പുറത്തുവരുന്നുണ്ട്.17,000 കിലോയോളം ഈന്തപ്പഴം നയതന്ത്രബാഗേജുവഴി വന്നതായും റിപോര്‍ട് ഉണ്ടായിരുന്നു. ഇത്രയും അളവില്‍ ഈന്തപ്പഴം വന്നത് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചി:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റനും എന്‍ ഐ എയും ചോദ്യം ചെയ്തതിനു പിന്നാലെ കസ്റ്റംസും മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നു.വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
നയതന്ത്ര ബാഗേജില്‍ എത്തിയ മതഗ്രന്ഥം ഉള്‍പ്പെടെയുള്ളവ ചട്ടം ലംഘിച്ചാണ് പുറത്തു വിതരണം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തതായുള്ള റിപോര്‍ടും പുറത്തുവരുന്നുണ്ട്.17,000 കിലോയോളം ഈന്തപ്പഴം നയതന്ത്രബാഗേജുവഴി വന്നതായും റിപോര്‍ട് ഉണ്ടായിരുന്നു. ഇത്രയും അളവില്‍ ഈന്തപ്പഴം വന്നത് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.നയതന്ത്രബാഗില്‍ എത്തുന്ന വസ്തുക്കള്‍ കോണ്‍സുലേറ്റ് ആവശ്യത്തിനുള്ളതാണ് ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഈ സാഹചര്യത്തില്‍ ഇതിനായി അനുമതി വാങ്ങിയിരുന്നോയെന്നതടക്കമുള്ള വിഷയത്തിലാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്.
ഇന്നലെ എന്‍ ഐ എ എട്ടു മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച് മന്ത്രി കെ ടി ജലീലിന് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ലത്രെ.നയതന്ത്ര ബാഗേജില്‍ എത്തിയസാധനങ്ങളുടെ തൂക്കവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല.ഇന്നലത്തെ ചോദ്യം ചെയ്യലില്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ മറുപടി വിശദമായ പരിശോധനയ്ക്കായി എന്‍ ഐ എ കേന്ദ്ര ഓഫിസിന് കൈമാറി.കേന്ദ്ര ഓഫിസ് ജലീലിന്റെ മൊഴി വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.അതേ സമയം മന്ത്രി കെ ടി ജലീലിന്റെ സ്വത്തു വിവരങ്ങളുടെ രേഖകള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും എന്‍ഫോഴ്‌സമെന്റ് ശേഖരിച്ചുവരികയാണെന്നാണ് വിവരം.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTപ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ആഴ്സണല്‍; സ്പാനിഷ് ലീഗില്‍ വമ്പന്‍...
16 Sep 2024 5:18 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMT