Kerala

വയനാട്ടില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു.

വയനാട്ടില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍
X

വയനാട്: മുത്തങ്ങ ഫോസ്‌റ് റേഞ്ചില്‍ തോട്ടാമൂലയില്‍ വച്ച് സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍. മണിപ്പൂര്‍ സിആര്‍പിഎഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനെയും വിപിനെയുമാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ ലൈഫ് വാര്‍ഡന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it