Kerala

കോഴിക്കോട് സൗത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഎം

കോഴിക്കോട് സൗത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഎം
X

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മതം പറഞ്ഞ് വോട്ട് പിടിച്ചതായി എളമരം കരീം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം പറഞ്ഞു. ചെലവ് സംബന്ധിച്ചും കൃത്യമായ വിശദീകരണം ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കോഴിക്കോട് സൗത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടി രനീഷ് പ്രചാരണം നടത്തുന്നത്.

നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ പ്രവാസി വോട്ടര്‍മാരുടെ ഐഡികാര്‍ഡുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കൈക്കലാക്കിയിട്ടുണ്ടെന്നും എളമരം കരീം ആരോപിച്ചു. ഇതിലൂടെ കള്ളവോട്ടിന് സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെത്തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.

Next Story

RELATED STORIES

Share it