Kerala

പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 6 പേര്‍ക്ക് പരിക്ക്

സംഘര്‍ഷത്തിനിടെ പോലിസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, 6 പേര്‍ക്ക് പരിക്ക്
X

കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോട്ടില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലിസുദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രിയാണ് സംഭവം.

സംഘര്‍ഷത്തിനിടെ പോലിസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ പോലിസുകാരെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രാദേശിക പ്രശ്‌നങ്ങളാണ് തമ്മില്‍ത്തല്ലിന് കാരണമെന്നാണ് സൂചന.


Next Story

RELATED STORIES

Share it