Kerala

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് മരിച്ചത്.

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
X

തൃശൂര്‍: കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍, ജിത്തു എന്നിവര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍എസ്എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെ ചിറ്റിലക്കാടായിരുന്നു സംഭം. സിപിഎം പ്രവര്‍ത്തകനായ മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്.

ഇവിടെയുണ്ടായിരുന്ന ഒരുസംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്.

Next Story

RELATED STORIES

Share it