Kerala

മരട് ഫ്ളാറ്റ് സമുച്ഛയം: സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം

മരട് ഫ് ളാറ്റുടമകളെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തില്‍ മരടിലെ ഫ് ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.

മരട് ഫ്ളാറ്റ് സമുച്ഛയം:    സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം
X
കൊച്ചി: മരടിലെ നാല് ഫ്ളാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ട. ഫ് ളാറ്റുടമകളെ ഒഴിപ്പിക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അടിയന്തരമായി വിഷയത്തില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കണമെന്നും സിപിഎം സര്‍ക്കാരിനോട് പറയും.

മരട് ഫ് ളാറ്റുടമകളെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തും. ഈ മാസം 14 ന് രാവിലെ 10 മണിക്ക് സിപിഎം നേതൃത്വത്തില്‍ മരടിലെ ഫ് ളാറ്റ് ഉടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് നടത്തുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.

പെരുവഴിയിലേക്ക് ഇറക്കിവിടരുതെന്ന് അഭ്യര്‍ത്ഥിച്ച് ഫ് ളാറ്റുടമകള്‍ രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിക്കും മരടിലെ ഫ് ളാറ്റുടമകള്‍ സങ്കടഹര്‍ജി നല്‍കാനൊരുങ്ങുമ്പോഴാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. സംസ്ഥാനസര്‍ക്കാരോ നഗരസഭയോ ഒരു പിന്തുണയും നല്‍കിയില്ലെന്ന് ഫ് ളാറ്റുടമകള്‍ തന്നെ ആരോപിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് നാല് ഫ് ളാറ്റുകളിലെയും ഉടമകള്‍ക്ക് മരട് നഗരസഭ നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍.

Next Story

RELATED STORIES

Share it