Top

കൊവിഡ്: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് 4,782 പേര്‍ക്ക് വൈറസ് ബാധ, ടെസ്റ്റ് പോസിറ്റീവിറ്റി 37.11 ശതമാനം

കൊവിഡ്: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗികള്‍ വര്‍ധിക്കുന്നു; ഇന്ന് 4,782 പേര്‍ക്ക് വൈറസ് ബാധ, ടെസ്റ്റ് പോസിറ്റീവിറ്റി 37.11 ശതമാനം
X

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കവിഞ്ഞു. ശനിയാഴ്ച 4,782 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 37.11 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരില്‍ ഏറിയ പങ്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കമുണ്ടായവരാണ്. 4,521 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ. 112 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 144 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

75,469 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 51,848 പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,593 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 154 പേരും 242 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസകേന്ദ്രങ്ങളില്‍ 303 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ശനിയാഴ്ച 3,669 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,77,646 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുമായും ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 745 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രോഗവ്യാപന സാധ്യത തിരിച്ചറിയണം

കൊവിഡ് 19 വ്യാപനം ആശങ്കയേറ്റുമ്പോള്‍ ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സ്വയ രക്ഷയും കുടുംബത്തിന്റെ ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തണം. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാഹചര്യമുണ്ടാകരുത്.

ഇവര്‍ ഒരുകാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോവാതെ ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ

എ.ആര്‍ നഗര്‍ 23

ആലങ്കോട് 12

ആലിപ്പറമ്പ് 39

അമരമ്പലം 30

ആനക്കയം 38

അങ്ങാടിപ്പുറം 99

അരീക്കോട് 59

ആതവനാട് 118

ഊരകം 47

ചാലിയാര്‍ 25

ചീക്കോട് 49

ചേലേമ്പ്ര 11

ചെറിയമുണ്ടം 33

ചെറുകാവ് 09

ചോക്കാട് 21

ചുങ്കത്തറ 61

എടക്കര 41

എടപ്പറ്റ 25

എടപ്പാള്‍ 58

എടരിക്കോട് 22

എടവണ്ണ 99

എടയൂര്‍ 53

ഏലംകുളം 38

ഇരിമ്പിളിയം 79

കാലടി 58

കാളികാവ് 51

കല്‍പകഞ്ചേരി 47

കണ്ണമംഗലം 19

കരുളായി 03

കരുവാരക്കുണ്ട് 28

കാവനൂര്‍ 41

കീഴാറ്റൂര്‍ 52

കീഴുപറമ്പ് 06

കോഡൂര്‍ 52

കൊണ്ടോട്ടി 37

കൂട്ടിലങ്ങാടി 43

കോട്ടക്കല്‍ 48

കുറുവ 25

കുറ്റിപ്പുറം 64

കുഴിമണ്ണ 18

മക്കരപ്പറമ്പ് 18

മലപ്പുറം 259

മമ്പാട് 34

മംഗലം 37

മഞ്ചേരി 154

മങ്കട 26

മാറാക്കര 73

മാറഞ്ചേരി 96

മേലാറ്റൂര്‍ 58

മൂന്നിയൂര്‍ 46

മൂര്‍ക്കനാട് 16

മൂത്തേടം 18

മൊറയൂര്‍ 14

മുതുവല്ലൂര്‍ 24

നന്നമ്പ്ര 24

നന്നംമുക്ക് 13

നിലമ്പൂര്‍ 56

നിറമരുതൂര്‍ 29

ഒതുക്കുങ്ങല്‍ 30

ഒഴൂര്‍ 32

പള്ളിക്കല്‍ 114

പാണ്ടിക്കാട് 59

പരപ്പനങ്ങാടി 59

പറപ്പൂര്‍ 09

പെരിന്തല്‍മണ്ണ 106

പെരുമണ്ണ ക്ലാരി 21

പെരുമ്പടപ്പ് 16

പെരുവള്ളൂര്‍ 68

പൊന്മള 10

പൊന്മുണ്ടം 23

പൊന്നാനി 114

പൂക്കോട്ടൂര്‍ 39

പോരൂര്‍ 14

പോത്തുകല്ല് 19

പുലാമന്തോള്‍ 39

പുളിക്കല്‍ 36

പുല്‍പ്പറ്റ 83

പുറത്തൂര്‍ 36

പുഴക്കാട്ടിരി 24

താനാളൂര്‍ 86

താനൂര്‍ 92

തലക്കാട് 31

തവനൂര്‍ 65

താഴേക്കോട് 58

തേഞ്ഞിപ്പലം 36

തെന്നല 28

തിരുനാവായ 22

തിരുവാലി 16

തൃക്കലങ്ങോട് 37

തൃപ്രങ്ങോട് 42

തുവ്വൂര്‍ 06

തിരൂര്‍ 66

തിരൂരങ്ങാടി 73

ഊര്‍ങ്ങാട്ടിരി 57

വളാഞ്ചേരി 45

വളവന്നൂര്‍ 41

വള്ളിക്കുന്ന് 34

വട്ടംകുളം 26

വാഴക്കാട് 19

വാഴയൂര്‍ 25

വഴിക്കടവ് 28

വെളിയങ്കോട് 33

വേങ്ങര 39

വെട്ടത്തൂര്‍ 35

വെട്ടം 44

വണ്ടൂര്‍ 71

ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 6,36,632 പേര്‍

മലപ്പുറം ജില്ലയില്‍ പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വരെ 6,36,632 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 5,08,288 പേര്‍ക്ക് ഒന്നാം ഡോസും 1,28,344 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

ആരോഗ്യപ്രവര്‍ത്തകരില്‍ 38,910 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 27,969 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൊവിഡ് മുന്നണി പോരാളികളില്‍ 16,112 പേര്‍ക്ക് ഒന്നാം ഡോസും 16,487 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,881 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,546 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,19,720 പേര്‍ ആദ്യഘട്ട വാക്‌സിനും 71,007 പേര്‍ രണ്ടാംഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it