കൊവിഡ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 487 പ്രവാസി മലയാളികള്‍ കൂടി തിരിച്ചെത്തി
ദുബൈ വിമാനത്തില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ അടക്കം 179 പേരും അബുദാബി വിമാനത്തില്‍ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹറിനില്‍ നിന്നുള്ള വിമാനത്തില്‍ 127 പേരുമാണ് ഉണ്ടായിരുന്നത്
കൊച്ചി : കൊവിഡിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളായ ഇന്ത്യാക്കാരെ തിരികെ എത്തുക്കൂന്നതിന്റെ ഭാഗമായി ഗള്‍ഫില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 487 പേര്‍ കൂടി തിരിച്ചെത്തി.ദുബൈ, അബുദാബി, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ നെടുമ്പാശേരിയിലെത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ബഹ്റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി നെടുമ്പാശേരിയിലെത്തിയത്. ദുബൈ വിമാനത്തില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ അടക്കം 179 പേരും അബുദാബി വിമാനത്തില്‍ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹറിനില്‍ നിന്നുള്ള വിമാനത്തില്‍ 127 പേരുമാണ് ഉണ്ടായിരുന്നത്.
ബഹറിനില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയവെ പൊതുമാപ്പ് ലഭിച്ചവരും മടങ്ങിയെത്തിയവരില്‍ ഉള്‍പെടുന്നു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിന്‍ പൗരന്മാരായ 60 പേര്‍ നെടുമ്പാശേരിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ദുബൈയില്‍ നിന്നും മടങ്ങിയെത്തിയ വിമാനത്തില്‍ 35 ഗര്‍ഭിണികളും, അടിയന്തിര ചികില്‍സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയിരുന്ന 53 പേരും മുതിര്‍ന്ന പൗരന്മാരായ 13 പേരും മറ്റുള്ള വിഭാഗത്തില്‍പ്പെട്ട 30 പേരുമാണ് ഉണ്ടായിരുന്നത്. അബുദാബിയില്‍ നിന്നും എത്തിയ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ തൃശ്ശൂര്‍ സ്വദേശികളായിരുന്നു. 43 പേര്‍. ആലപ്പുഴ 17, എറണാകുളം 31, ഇടുക്കി 9, കണ്ണൂര്‍ 4, കാസര്‍കോട് 3, കൊല്ലം 5, കോട്ടയം 19. കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 16, പത്തനംതിട്ട 7, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നും മടങ്ങിയെത്തിയവര്‍.
RELATED STORIES
വെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMT