കൊവിഡ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍
വയലാറിലെ പെട്രോള്‍ ബങ്കില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം വാട്ട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വ്യാജ വാര്‍ത്തയാണ്. നിലവില്‍ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല. വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ വാട്ട്സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.
ആലപ്പുഴ: കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ വാട്ട്സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.നിരീക്ഷണത്തില്‍ കഴിയുന്നവരെ സംബന്ധിച്ചോ, അനാവശ്യഭീതിപരത്തുന്നതിനായോ വ്യാജവാര്‍ത്ത നല്കാന് ശ്രമിക്കരുത്.
കൂടാതെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും മറ്റും ഷെയര്‍ ചെയ്യുന്നത് രോഗപ്രതിരോധ നടപടികളെ പിന്നോട്ട് വലിക്കും. വയലാറിലെ പെട്രോള്‍ ബങ്കില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം വാട്ട്സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വ്യാജ വാര്‍ത്തയാണ്.നിലവില്‍ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT