Kerala

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഡോക്ടര്‍ അടക്കം 12 പേര്‍ക്ക്

ജൂണ്‍ 28 ന് റോഡ് മാര്‍ഗം ചികില്‍സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കര്‍ണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയില്‍ ചികിത്സയിലാണ്. എഎറണാകുളം മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈല്‍ മെഡിക്കല്‍ ടീം 26 പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരിക്കുന്നത് നാളെയും തുടരും

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഡോക്ടര്‍ അടക്കം 12 പേര്‍ക്ക്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ അടക്കം 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ജൂണ്‍ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാര്‍പാടം സ്വദേശി, ജൂണ്‍ 20 ന് റിയാദ് - കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗര്‍ഭിണിയായ ആരക്കുഴ സ്വദേശിനി, ജൂണ്‍ 27 ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി,ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ സഹപ്രവര്‍ത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകന്‍ (26 വയസ്സ്), മരുമകള്‍ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 28 ന് റോഡ് മാര്‍ഗം ചികില്‍സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കര്‍ണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയില്‍ ചികിത്സയിലാണ്. എഎറണാകുളം മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈല്‍ മെഡിക്കല്‍ ടീം 26 പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിള്‍ ശേഖരിക്കുന്നത് നാളെയും തുടരും.ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂണ്‍ 25 ന് രോഗമുക്തയായിരുന്നു.ഇന്ന് 579 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13723 ആണ്. ഇതില്‍ 11561 പേര്‍ വീടുകളിലും, 867 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1295 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 41 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 254 പേരാണ് നിരീക്ഷണത്തിലുള്ളത്.190 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 51 പേരും അങ്കമാലി അഡല്ക്‌സില്‍ 134 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 200 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 196 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 325 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it