Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 879 പേര്‍ക്ക് കൊവിഡ്

832 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 879 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 832 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

രായമംഗലം-40,തൃക്കാക്കര - 33,കാഞ്ഞൂര്‍ -27,മരട്-27,എടത്തല -26,നെടുമ്പാശ്ശേരി- 25,കോതമംഗലം-20,ചൂര്‍ണ്ണിക്കര-19,തൃപ്പൂണിത്തുറ -19,മഞ്ഞപ്ര-19,തിരുവാണിയൂര്‍ -18,തുറവൂര്‍-16,നോര്‍ത്തുപറവൂര്‍ -16,പിറവം-16,ഇടപ്പള്ളി-15,കുന്നത്തുനാട്-15,കളമശ്ശേരി-13,കുമ്പളം-13,കോട്ടുവള്ളി- 13,കടവന്ത്ര-11,ആലങ്ങാട് -10,ആവോലി-10,ഉദയംപേരൂര്‍-10,പായിപ്ര-10,പാറക്കടവ് -10,മലയാറ്റൂര്‍ നീലീശ്വരം-10,മുളന്തുരുത്തി -10,പിണ്ടിമന-9,പുത്തന്‍വേലിക്കര-9,ആമ്പല്ലൂര്‍ -8,ഏലൂര്‍-8,കലൂ -8,കീഴ്മാട് -8,പള്ളിപ്പുറം-8,പാലാരിവട്ടം-8,മുടക്കുഴ-8,വേങ്ങൂര്‍-8,എടക്കാട്ടുവയല്‍-7,നെല്ലിക്കുഴി-7,പെരുമ്പടപ്പ്-7,മഴുവന്നൂര്‍-7,മൂക്കന്നൂര്‍-7,വടക്കേക്കര -7,വടവുകോട്-7,വരാപ്പുഴ-7,വെണ്ണല-7,എടവനക്കാട്-6,കിഴക്കമ്പലം-6,കൂവപ്പടി- 6,ചേരാനല്ലൂര്‍-6,പള്ളുരുത്തി-6,പെരുമ്പാവൂര്‍ -6,മൂവാറ്റുപുഴ-6,വൈറ്റില-6,ശ്രീമൂലനഗരം -6,കറുകുറ്റി -5,കോട്ടപ്പടി -5,ചിറ്റാറ്റുകര -5,പാമ്പാക്കുട -5,പൈങ്ങോട്ടൂര്‍-5,പോണേക്കര-5,വടുതല- 5,അങ്കമാലി-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, ആയവന, എളമക്കര, കടുങ്ങല്ലൂര്‍, പാലക്കുഴ, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, വാളകം, വെങ്ങോല, അശമന്നൂര്‍, ആരക്കുഴ, ആലുവ ,എറണാകുളംനോര്‍ത്ത് ,ഐക്കാരനാട്, കരുമാലൂര്‍, കാലടി, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചുള്ളിക്കല്‍, ചേന്ദമംഗലം, തമ്മനം,പനമ്പള്ളി നഗര്‍, മഞ്ഞള്ളൂര്‍, രാമമംഗലം, എളംകുന്നപ്പുഴ, ഒക്കല്‍, കടമക്കുടി, കല്ലൂര്‍ക്കാട്, കുന്നുംപുറം, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര ,തിരുമാറാടി, തേവര, പച്ചാളം,പൂണിത്തുറ ,ഫോര്‍ട്ട് കൊച്ചി , ,മുണ്ടംവേലി,വാരപ്പെട്ടി, അമരാവതി, അയ്യപ്പന്‍കാവ് ,ഇടക്കൊച്ചി, എറണാകുളം സൗത്ത്, എളംകുളം, ഏഴിക്കര, കവളങ്ങാട്, ഞാറക്കല്‍, പോത്താനിക്കാട്, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 739 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1088 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2222 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25695 ആണ്. ഇന്ന് 103 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

10882 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 41,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-21,പി വി എസ് - 74,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി-7,സഞ്ജീവനി 40,സിയാല്‍- 40,സ്വകാര്യ ,ആശുപത്രികള്‍ - 773,എഫ് എല്‍ റ്റി സികള്‍ - 250,എസ് എല്‍ റ്റി സി കള്‍- 253,വീടുകള്‍- 8474 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5344 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it