Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 771 പേര്‍ക്ക് കൊവിഡ്

730 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 771 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 730 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര-35,മഴുവന്നൂര്‍-22,കവളങ്ങാട്-21,തൃപ്പൂണിത്തുറ- 20,വേങ്ങൂര്‍-20,കാലടി- 19,ചേരാനല്ലൂര്‍- 19,കളമശ്ശേരി- 18,അങ്കമാലി-16,വാരപ്പെട്ടി-16,ആരക്കുഴ- 15,കോതമംഗലം-14,രായമംഗലം-14,കാഞ്ഞൂര്‍ -13,പള്ളുരുത്തി -13,മരട് -13,ആലങ്ങാട്-12,ആലുവ- 12,ഇടപ്പള്ളി-12,കലൂര്‍-12,കിഴക്കമ്പലം-12,മഞ്ഞപ്ര-12,മലയാറ്റൂര്‍ നീലീശ്വരം- 12,ഇലഞ്ഞി-11,കോട്ടുവള്ളി-11,എളംകുന്നപ്പുഴ-10,കടവന്ത്ര-10,പിറവം-10,ഫോര്‍ട്ട് കൊച്ചി-10,വെങ്ങോല -10,വൈറ്റില-10,ഉദയംപേരൂര്‍-9,ഒക്കല്‍- 9,കുട്ടമ്പുഴ- 9,കുമ്പളങ്ങി-9,നെടുമ്പാശ്ശേരി-9,കൂത്താട്ടുകുളം- 8,വാളകം -8,ഏലൂര്‍- 7,കടുങ്ങല്ലൂര്‍-7,കോട്ടപ്പടി-7,തുറവൂര്‍-7,വടവുകോട്- 7,വരാപ്പുഴ- 7,വെണ്ണല- 7,കടമക്കുടി-6,കറുകുറ്റി- 6,മട്ടാഞ്ചേരി-6,ശ്രീമൂലനഗരം-6,അയ്യമ്പുഴ-5,ആയവന-5,കരുമാലൂര്‍- 5,കീഴ്മാട്- 5,കൂവപ്പടി- 5,ചെങ്ങമനാട് -5,നെല്ലിക്കുഴി- 5,പച്ചാളം-5,പാലാരിവട്ടം-5,മുളന്തുരുത്തി-5,മൂവാറ്റുപുഴ- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എടത്തല, ചോറ്റാനിക്കര, പായിപ്ര, പെരുമ്പാവൂര്‍, മഞ്ഞള്ളൂര്‍, മാറാടി, മുടക്കുഴ, മുളവുകാട്, വടുതല, ആവോലി, എളമക്കര, കുന്നത്തുനാട്, ചെല്ലാനം, തോപ്പുംപടി, പുത്തന്‍വേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂര്‍, പോണേക്കര, മുണ്ടംവേലി, അശമന്നൂര്‍, ആമ്പല്ലൂര്‍, എടവനക്കാട്, എറണാകുളം നോര്‍ത്ത്, ഐക്കാരനാട്, കരുവേലിപ്പടി, കുന്നുകര, കുമ്പളം, തിരുവാണിയൂര്‍, തേവര, നായരമ്പലം, പാമ്പാക്കുട, പിണ്ടിമന, പൂണിത്തുറ, പെരുമ്പടപ്പ്, മൂക്കന്നൂര്‍, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എളംകുളം, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, ഞാറക്കല്‍, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗര്‍, പാറക്കടവ്, പാലക്കുഴ, വടക്കേക്കര, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 713 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1855 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 819 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25350 ആണ്. ഇന്ന് 155 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 136 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

11078 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 34,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 21,ജി എച്ച് മൂവാറ്റുപുഴ- 15,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 71,സഞ്ജീവനി 33,സിയാല്‍ - 64,സ്വകാര്യ ആശുപത്രികള്‍ - 725,എഫ് എല്‍ റ്റി സികള്‍ - 197,എസ് എല്‍ റ്റി സി കള്‍- 297,വീടുകള്‍ - 8838 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6870 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it