Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1461 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.45 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1419 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെയും സി ഐ എസ് എഫ് ലെയും ഓരോരുത്തര്‍ക്ക് വീതവും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1461 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.45 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1461 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.45 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1419 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.23 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെയും സി ഐ എസ് എഫ് ലെയും ഓരോരുത്തര്‍ക്ക് വീതവും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ചെല്ലാനം -84,തൃപ്പൂണിത്തുറ-56,കളമശ്ശേരി- 55,പള്ളുരുത്തി- 45,ആമ്പല്ലൂര്‍-38,തൃക്കാക്കര - 38,കീഴ്മാട് -33,ചിറ്റാറ്റുകര- 33,എളംകുന്നപ്പുഴ - 32,കുമ്പളങ്ങി- 32,ചൂര്‍ണ്ണിക്കര -30,കുന്നത്തുനാട് -29,ഫോര്‍ട്ട് കൊച്ചി-28,ഉദയംപേരൂര്‍-27,കാഞ്ഞൂര്‍ - 26,അങ്കമാലി -25,പായിപ്ര - 25,എടത്തല -24,പള്ളിപ്പുറം -24,

ചേരാനല്ലൂര്‍ -23,മുളവുകാട് -21,വെങ്ങോല- 19,കരുമാലൂര്‍ - 18,കുന്നുകര -18,കോട്ടുവള്ളി - 18,ഞാറക്കല്‍ -18,പുത്തന്‍വേലിക്കര - 17,കുട്ടമ്പുഴ -16,മുളന്തുരുത്തി - 16,ആലങ്ങാട്-15,വൈറ്റില- 15,ഏലൂര്‍ -14,കടവന്ത്ര -14,കടുങ്ങല്ലൂര്‍ -14,നെല്ലിക്കുഴി -14,നോര്‍ത്തുപറവൂര്‍-14,മഴുവന്നൂര്‍- 14,ചേന്ദമംഗലം -13,പാറക്കടവ് -13,എളമക്കര - 12,കാലടി -12,മട്ടാഞ്ചേരി-12,വടക്കേക്കര-12,വടുതല-12,മുണ്ടംവേലി -11,വെണ്ണല -11,

ഐക്കാരനാട് -10,മരട് - 10,ആലുവ -9,കോതമംഗലം -9,ചെങ്ങമനാട് -9,നായരമ്പലം-9,പിണ്ടിമന-9,മലയാറ്റൂര്‍ നീലീശ്വരം -9,വാളകം - 9,ഇടക്കൊച്ചി - 8,ഇടപ്പള്ളി -8,തുറവൂര്‍ -8,പിറവം-8,പെരുമ്പാവൂര്‍ -8,വടവുകോട് - 8,വാഴക്കുളം-8,തമ്മനം -7,വരാപ്പുഴ -7,ആയവന -6,എറണാകുളം സൗത്ത് - 6,കുഴിപ്പള്ളി -6,

തിരുവാണിയൂര്‍ - 6,പനയപ്പിള്ളി - 6,ശ്രീമൂലനഗരം-6,അയ്യമ്പുഴ -5,എടക്കാട്ടുവയല്‍ -5,ഏഴിക്കര-5,കടമക്കുടി -5,കലൂര്‍ -5,കൂവപ്പടി- 5,കോട്ടപ്പട- 5,ചളിക്കവട്ട-5,രായമംഗലം -5,ഇതര സംസ്ഥാന തൊഴിലാളി - 30 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെഎടവനക്കാട് ,കവളങ്ങാട് ,കിഴക്കമ്പലം ,തേവര ,തോപ്പുംപടി ,പല്ലാരിമംഗലം ,മാറാടി ,മുടക്കുഴ ,കറുകുറ്റി ,നെടുമ്പാശ്ശേരി ,പാലാരിവട്ടം ,പൂണിത്തുറ ,പോണേക്കര ,മൂക്കന്നൂര്‍ ,മൂവാറ്റുപുഴ ,രാമമംഗലം ,വേങ്ങൂര്‍ ,അശമന്നൂര്‍ ,ആവോലി ,എളംകുളം ,കല്ലൂര്‍ക്കാട് ,കുമ്പളം ,ചോറ്റാനിക്കര ,തിരുമാറാടി ,പനമ്പള്ളി നഗര്‍ ,പാമ്പാകുട ,പാലക്കുഴ ,ഇലഞ്ഞി ,എറണാകുളം നോര്‍ത്ത് ,കൂത്താട്ടുകുളം ,ചക്കരപ്പറമ്പ് ,പച്ചാളം ,പെരുമ്പടപ്പ് ,മഞ്ഞപ്ര ,മഞ്ഞള്ളൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2006 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2062 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2964 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38095 ആണ്.ഇന്ന് 151 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 230 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

13364 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 107,പി വി എസ് 9,ജി എച്ച് മൂവാറ്റുപുഴ- 27,ജി എച്ച് എറണാകുളം- 64,ഡി എച്ച് ആലുവ- 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 21,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,കോതമംഗലം താലൂക്ക് ആശുപത്രി 14,

കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 27,പിറവം താലൂക്ക് ആശുപത്രി 17,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 5,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 35,സഞ്ജീവനി 32,സ്വകാര്യ ആശുപത്രികള്‍ - 939,എഫ് എല്‍ റ്റി സികള്‍ - 448,എസ് എല്‍ റ്റി സി കള്‍- 311,ഡോമിസിലറി കെയര്‍ സെന്റെര്‍- 904,വീടുകള്‍- 8792 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13978 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it