Top

എറണാകുളം ജില്ലയില്‍ ഇന്ന് 1377 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 %

1348 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ചത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1377 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1377 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1348 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.25 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും നാല് ആരോഗ്യപ്രവര്‍ചത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

പുത്തന്‍വേലിക്കര 54,തൃക്കാക്കര 51,തൃപ്പൂണിത്തുറ 49,വടക്കേക്കര 42,കരുമാലൂര്‍ 35,കല്ലൂര്‍ക്കാട് 30,

കളമശ്ശേരി 30,നായരമ്പലം 29,ആവോലി 27,കടുങ്ങല്ലൂര്‍ 27,മഴുവന്നൂര്‍ 27,കോട്ടുവള്ളി 25,ചിറ്റാറ്റുകര 25,

പിറവം 25,പായിപ്ര 23,ആലങ്ങാട് 22,ഇടപ്പള്ളി 21,രായമംഗലം 20,ഉദയംപേരൂര്‍ 19,കോതമംഗലം 19

,പിണ്ടിമന 19,മരട് 19,വാരപ്പെട്ടി 19,പാലാരിവട്ടം 18,മഞ്ഞപ്ര 17,മുളന്തുരുത്തി 17

,ആലുവ 16,വടവുകോട് 16,കലൂര്‍ 15,കവളങ്ങാട് 15,കാലടി 15,കുന്നുകര 15

,കോട്ടപ്പടി 15,പള്ളുരുത്തി 15,കുഴിപ്പള്ളി 14,മൂക്കന്നൂര്‍ 14,അങ്കമാലി 13,എടവനക്കാട് 13

,കീരംപാറ 13,മലയാറ്റൂര്‍ നീലീശ്വരം 13,അയ്യമ്പുഴ 12,തിരുവാണിയൂര്‍ 12,പാമ്പാകുട 12

,പൈങ്ങോട്ടൂര്‍ 12,മൂവാറ്റുപുഴ 12,ആയവന 11,കറുകുറ്റി 11,പെരുമ്പാവൂര്‍ 11,കടവന്ത്ര 10,കുന്നത്തുനാട് 10,

രാമമംഗലം 10,എടത്തല 9,എളമക്കര 9,ഏലൂര്‍ 9,ചൂര്‍ണ്ണിക്കര 9,തേവര 9,നോര്‍ത്തുപറവൂര്‍ 9,വടുതല 9,

വൈറ്റില 9,ആരക്കുഴ 8,ഐക്കാരനാട് 8,കുമ്പളം 8,പോത്താനിക്കാട് 8,മുളവുകാട് 8,കടമക്കുടി 7,കാഞ്ഞൂര്‍ 7,

കുട്ടമ്പുഴ 7,കൂവപ്പടി 7,ഫോര്‍ട്ട് കൊച്ചി 7,മഞ്ഞള്ളൂര്‍ 7,മാറാടി 7,എളംകുന്നപ്പുഴ 6,ഒക്കല്‍ 6,ചോറ്റാനിക്കര 6,

ഞാറക്കല്‍ 6,തുറവൂര്‍ 6,നെടുമ്പാശ്ശേരി 6,പള്ളിപ്പുറം 6,വാഴക്കുളം 6,വെങ്ങോല 6,ആമ്പല്ലൂര്‍ 5,ഇടക്കൊച്ചി 5,

ചെങ്ങമനാട് 5,ചേരാനല്ലൂര്‍ 5,പാലക്കുഴ 5,മട്ടാഞ്ചേരി 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത്, കിഴക്കമ്പലം, തമ്മനം, ഇലഞ്ഞി, എടക്കാട്ടുവയല്‍, കൂത്താട്ടുകുളം,

ചേന്ദമംഗലം, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പാറക്കടവ്, പൂതൃക്ക, മുണ്ടംവേലി, വരാപ്പുഴ,

വാളകം, വെണ്ണല, വേങ്ങൂര്‍, എറണാകുളം സൗത്ത്, എളംകുളം, ചളിക്കവട്ടം, പച്ചാളം, പല്ലാരിമംഗലം,

പൂണിത്തുറ, അശമന്നൂര്‍, ഏഴിക്കര, ചെല്ലാനം, പെരുമ്പടപ്പ്, പോണേക്കര, മണീട്, മുടക്കുഴ, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1641 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2498 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1834 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30045 ആണ്.

ഇന്ന് 55 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12619 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11836 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it