Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1352 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 ശതമാനം

1310 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1352 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1352 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.8.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1310 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

മൂക്കന്നൂര്‍ 39,പുത്തന്‍വേലിക്കര 37,തൃക്കാക്കര 35,പള്ളിപ്പുറം 34,മരട് 32,ഉദയംപേരൂര്‍ 31,

എളമക്കര 31,കളമശ്ശേരി 31,പള്ളുരുത്തി 29,ഏഴിക്കര 28,കോട്ടുവള്ളി 28,നെടുമ്പാശ്ശേരി 27,

ഇടക്കൊച്ചി 24,ചൂര്‍ണ്ണിക്കര 22,ചേന്ദമംഗലം 22,നായരമ്പലം 22,കടുങ്ങല്ലൂര്‍ 21,കുമ്പളങ്ങി 21,

കവളങ്ങാട് 20,കിഴക്കമ്പലം 20,ഫോര്‍ട്ട് കൊച്ചി 20,എടത്തല 19,കീഴ്മാട് 19,രായമംഗലം 19,

കാലടി 18,കുമ്പളം 18,തിരുവാണിയൂര്‍ 18,തൃപ്പൂണിത്തുറ 18,നെല്ലിക്കുഴി 18,മഞ്ഞപ്ര 18,

എളംകുന്നപ്പുഴ 17,കടവന്ത്ര 17,വടക്കേക്കര 17,വടവുകോട് 17,കടമക്കുടി16,കോതമംഗലം 16,

ചെല്ലാനം 15,ആലങ്ങാട് 14,ഒക്കല്‍ 14,ഇടപ്പള്ളി 13,തേവര 13,പല്ലാരിമംഗലം 13,

മലയാറ്റൂര്‍ നീലീശ്വരം 12,മുടക്കുഴ 12,അങ്കമാലി 11,ആലുവ 11,ഞാറക്കല്‍ 11,

മുണ്ടംവേലി 11,മൂവാറ്റുപുഴ 11,വാരപ്പെട്ടി 11,കീരംപാറ 10,ശ്രീമൂലനഗരം 10,

കരുമാലൂര്‍ 9,ചിറ്റാറ്റുകര 9,പെരുമ്പാവൂര്‍ 9,മുളന്തുരുത്തി 9,വൈറ്റില 9,എടവനക്കാട് 8,

ഏലൂര്‍ 8,മഴുവന്നൂര്‍ 8,മാറാടി 8,വരാപ്പുഴ 8,കാഞ്ഞൂര്‍ 7,കുഴിപ്പള്ളി 7,കൂത്താട്ടുകുളം 7,

തോപ്പുംപടി 7,നോര്‍ത്തുപറവൂര്‍ 7,പായിപ്ര 7,പാറക്കടവ് 7,പൈങ്ങോട്ടൂര്‍ 7,ആമ്പല്ലൂര്‍ 6,

ചേരാനല്ലൂര്‍ 6,വാളകം 6,വാഴക്കുളം 6,വെണ്ണല 6,ആയവന 5,കുന്നത്തുനാട് 5,കൂവപ്പടി 5,

കോട്ടപ്പടി 5,തുറവൂര്‍ 5,പാലാരിവട്ടം 5,മട്ടാഞ്ചേരി 5,മണീട് 5,വേങ്ങൂര്‍ 5,

ഇതര സംസ്ഥാന തൊഴിലാളി 13 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആരക്കുഴ, കറുകുറ്റി, കലൂര്‍, ചോറ്റാനിക്കര, പനമ്പള്ളി നഗര്‍, വെങ്ങോല,

ആവോലി, ഐക്കാരനാട്, കല്ലൂര്‍ക്കാട്, കുന്നുകര, തമ്മനം, പനയപ്പിള്ളി, പോണേക്കര,

മഞ്ഞള്ളൂര്‍, വടുതല, എറണാകുളം സൗത്ത്, എളംകുളം, കുട്ടമ്പുഴ, ചെങ്ങമനാട്, പച്ചാളം,

ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, കരുവേലിപ്പടി, ചക്കരപ്പറമ്പ്,

ചളിക്കവട്ടം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, പിണ്ടിമന, പിറവം, പൂതൃക്ക,

പെരുമ്പടപ്പ്, മുളവുകാട്, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 708 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1863 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 843 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36776 ആണ്.ഇന്ന് 202 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 239 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

14151 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 83,ജി എച്ച് മൂവാറ്റുപുഴ-30,ജി എച്ച് എറണാകുളം 64,ഡി എച്ച് ആലുവ 41,പള്ളുരുത്തി താലൂക്ക് ആശുപത്രി - 17,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 27,അങ്കമാലി താലൂക്ക്ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 31,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 157,സഞ്ജീവനി 9,സ്വകാര്യ ആശുപത്രികള്‍ 965,എഫ് എല്‍ റ്റി സി കള്‍ 367,എസ് എല്‍ റ്റി സി കള്‍ 297,ഡോമിസിലറി കെയര്‍ സെന്റെര്‍ 890,വീടുകള്‍ 9798 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15191 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it