എറണാകുളം ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കൊവിഡ് ; 116 പേര്‍ക്കും സമ്പര്‍ക്കം വഴി
അഞ്ചു പേര് വിദേശം, ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ഫോര്‍ട്ട് കൊച്ചി,ചെല്ലാനം,തൃക്കാക്കര,വെണ്ണല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 116 പേര്‍ക്കം രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.അഞ്ചു പേര് വിദേശം, ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ഫോര്‍ട്ട് കൊച്ചി,ചെല്ലാനം,തൃക്കാക്കര,വെണ്ണല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്.ഫോര്‍ട്ട് കൊച്ചിയില്‍ 12 പേര്‍ക്കും ചെല്ലാനത്ത് ആറു പേര്‍ക്കും, വെണ്ണലയില്‍ 10 പേര്‍ക്കും,തൃക്കാക്കരയില്‍ എട്ടു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇത് കൂടാതെ കടുങ്ങല്ലൂര്‍,പള്ളുരുത്തി നാലു പേര്‍ക്കും, മട്ടാഞ്ചേരി,ആയവന,ഇടക്കൊച്ചി,എടത്തല,കുമ്പളങ്ങി,തോപ്പുംപടി,നെല്ലിക്കുഴി,മഴുവന്നൂര്‍, വാളകം,മരട് മേഖലകളില്‍ മൂന്നു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ കുന്നത്തുനാട്, കുമ്പളം,കോതമംഗലം, കുഴിപ്പിള്ളി,തിരുവാണിയൂര്‍, മാറാടി മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.
മുടിക്കല്‍ പെരുമ്പാവൂര്‍ സ്വദേശി,ആമ്പല്ലൂര്‍ സ്വദേശിനി,ആലപ്പുഴ സ്വദേശി,കടവന്ത്ര സ്വദേശിനി,കല്ലൂര്‍കാട് സ്വദേശി കിഴക്കമ്പലം സ്വദേശി,കുട്ടമ്പുഴ സ്വദേശി,കോട്ടപ്പടി സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,തൃപ്പൂണിത്തുറ സ്വദേശിനി,നായരമ്പലം സ്വദേശിനി,പട്ടിമറ്റം സ്വദേശി,പെരുമ്പാവൂര്‍ സ്വദേശിനി,മുളവുകാട് സ്വദേശി ,വടക്കേക്കര സ്വദേശിനി,വടുതല സ്വദേശിനി,വാഴക്കുളം സ്വദേശി,വെങ്ങോല സ്വദേശി,വൈറ്റില സ്വദേശി ,വടക്കേക്കര സ്വദേശി,ചെങ്ങമനാട് സ്വദേശി,കടമക്കുടി സ്വദേശി,കളമശ്ശേരി സ്വദേശിനി,കോട്ടപ്പടി സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
തമിഴ് നാട് സ്വദേശി കളായ രണ്ടു പേര്,ബാംഗ്ലൂരില്‍ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി,സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ എളമക്കര സ്വദേശി,ദുബായില്‍ നിന്നെത്തിയ തേവര സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.ഇന്ന് 51 പേര് രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 9 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 3 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 867 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12182 ആണ്. ഇതില്‍ 10287 പേര് വീടുകളിലും, 166 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1729 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1355 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1516 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1381 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1677 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 3137 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT