എറണാകുളം ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ്
നൂറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നൂറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒമ്പതു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 171 പേര് രോഗ മുക്തി നേടി.128 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 254 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1394 ആണ്. 1127 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 2831 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2931 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 211 ആദ്യ ഡോസും, 1418 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 2107 ഡോസും,791 ഡോസ് കൊവാക്സിനും ഒരു ഡോസ് സ്പുട്നിക് വാക്സിനും 32 ഡോസ് കോര്‍ബി വാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 1302 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 113732 ഡോസ് മുന്‍കരുതല്‍ ഡോസ് നല്കി.ജില്ലയില്‍ ഇതുവരെ 6055845 ഡോസ് വാക്സിനാണ് നല്‍കിയത്. 3217152 ആദ്യ ഡോസ് വാക്സിനും, 2724961 സെക്കന്റ് ഡോസ് വാക്സിനും നല്കി.ഇതില്‍ 5250552 ഡോസ് കൊവിഷീല്‍ഡും, 788330 ഡോസ് കൊവാക്സിനും, 16775 ഡോസ് സുപ്ട്നിക് വാക്സിനും 188 ഡോസ് കോര്‍ബി വാക്സിനുമാണ്.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT