Kerala

കോട്ടയത്തെ കൊവിഡ് കേസ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്‍; 25 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍

ലോഡിങ് തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

കോട്ടയത്തെ കൊവിഡ് കേസ്: സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്‍; 25 പേര്‍ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍
X

കോട്ടയം: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യപ്രവര്‍ത്തകനുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്‌സ്) 132 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയും കണ്ടെത്തി. ലോഡിങ് തൊഴിലാളിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ആരോഗ്യ പ്രവര്‍ത്തകന് 21 പ്രൈമറി കോണ്‍ടാക്ടുകളെയും 60 സെക്കന്‍ഡറി കോണ്‍ടാക്ടുകളുമുണ്ട്. ലോഡിങ് തൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ക്വാറന്റൈനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കൊവിഡ് കെയര്‍ സെന്ററിലേക്കു മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it