Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ്

547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.നാലു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 312 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 65434 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.

4718 പേര്‍ ചികില്‍സയില്‍ ഉണ്ട്.ജില്ലയില്‍ 22 കേന്ദ്രങ്ങളിലായി 838 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് വാക്സിനേഷന്‍ നല്‍കി .അമ്പലപ്പുഴ -69,മെഡിക്കല്‍ കോളേജ് ആശുപത്രി -113,ജനറല്‍ ആശുപത്രി ആലപ്പുഴ -107,ഡബ്ലു ആന്റ സി ആലപ്പുഴ -35,ചേര്‍ത്തല -73,ഹരിപ്പാട് -27,എസ് എച്ച് ചേര്‍ത്തല -24,ചുനക്കര -178,ചെങ്ങന്നൂര്‍-57,തുറവൂര്‍ -14,പുളിങ്കുന്ന് -11,എടത്വ -22,കായംകുളം -44,കുറത്തികാട് -19,മുഹമ്മ -45 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it