Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്

334 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.334 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 279 പേരുടെ പരിശോധനാഫലംകൂടി ഇന്ന് നെഗറ്റീവായി. ആകെ 67397പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4498 പേര്‍ ചികില്‍സയില്‍ ഉണ്ട്.

ജില്ലയില്‍ 11 കേന്ദ്രങ്ങളിലായി 391 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്് കൊവിഡ് വാക്സിനേഷന്‍ നല്‍കി.ചുനക്കര -20,ജനറല്‍ ആശുപത്രി ആലപ്പുഴ -31,മെഡിക്കല്‍ കോളജ് ആശുപത്രി -39,കുറത്തികാട് -106,ചെങ്ങന്നൂര്‍ -17,ചേര്‍ത്തല -84,ഹരിപ്പാട് -33,കായംകുളം -31,തുറവൂര്‍ -19,അമ്പലപ്പുഴ -11 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it