Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1758 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 %

2040 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1758 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2040 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ആകെ 1,58,252 പേര്‍ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി. 17,388 പേര്‍ ചികിത്സയിലുണ്ട്.14501 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.359 പേരാണ് രോഗം ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയില്‍ ഉള്ളത്.2092 പേരാണ് കൊവിഡ് ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുള്ളത്.

12813 പേരാണ് കൊവിഡ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്. 202 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.5079 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.3625 പേരെ നിരീക്ഷണത്തിന് നിര്‍ദ്ദേശിച്ചു.49070 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.

Next Story

RELATED STORIES

Share it