Kerala

കൊവിഡ്: ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

കൊവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് ജില്ലയിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണില്‍ നിന്നൊഴിവാക്കിയത്.

കൊവിഡ്: ആലപ്പുഴയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
X

കൊച്ചി:കൊവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.മണ്ണഞ്ചേരി പഞ്ചായത്ത് നാല്, 17 വാര്‍ഡുകള്‍, തൃക്കുന്നപ്പുഴ പഞ്ചായത്ത് 13, 16 വാര്‍ഡുകള്‍, ആറാട്ടുപുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ഒഴികെ മറ്റെല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി, അരൂര്‍ഗ്രാമപ്പഞ്ചായത്ത് 11 , 13 ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും , പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 12 14, 16, 17 ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും, അരൂക്കുറ്റിഗ്രാമപ്പഞ്ചായത്ത് എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. കുത്തിയതോട് ഗ്രാമപ്പഞ്ചായത്ത് ഒന്ന്, 16, മൂന്ന് വാര്‍ഡുകള്‍ ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും, ചേര്‍ത്തല നഗരസഭയിലെ 12, 20, 27, 28, 29, 30 ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും, കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് നാല്,ഏഴ്,ഒമ്പത്,10, 12 ,14 ഒഴികെ ബാക്കിയെല്ലാ വാര്‍ഡുകളും , കായംകുളം നഗരസഭ 1, 2 ,3, 4 ,5, 6, 7, 8 ,9 ,10 ,37, 43 , 44 വാര്‍ഡുകള്‍ ഒഴികെ ബാക്കി എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി

Next Story

RELATED STORIES

Share it