Kerala

സമ്പർക്ക വ്യാപനത്തിൻ്റെ തോത് ഉയരുന്നു; സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ്, അഞ്ച് മരണം

1068 സമ്പർക്കത്തിലൂടെ പേർക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

സമ്പർക്ക വ്യാപനത്തിൻ്റെ തോത് ഉയരുന്നു; സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ്, അഞ്ച് മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് 1212 പേർക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ മലപ്പുറം ജില്ലയിലും രോഗവ്യാപനം ഉയരുകയാണ്. ഇന്ന് 880 പേർ രോഗമുക്തി നേടി. 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, കോഴിക്കോട് 93, ആലപ്പുഴ 118, പാലക്കാട് 81, കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂർ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5.

ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട് ചാലിങ്കൽ സ്വദേശി ഷംസുദ്ദീൻ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പൻ (89), കാസർകോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it