Kerala

സംസ്ഥാനത്ത് 75 പേർക്ക് കൂടി കൊവിഡ്; 90 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കൊവിഡ് മൂലം മരിച്ചു.

സംസ്ഥാനത്ത് 75 പേർക്ക് കൂടി കൊവിഡ്; 90 പേർ രോഗമുക്തി നേടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തി ഇന്ന് നേടിയതായും കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചു. കൊല്ലം - 14, മലപ്പുറം - 11, കാസർഗോഡ് - 9, തൃശൂർ - 8, പാലക്കാട് - 6, കോഴിക്കോട് - 6, എറണാകുളം - 5, കോട്ടയം - 4, കണ്ണൂർ - 4, തിരുവനന്തപുരം - 3, വയനാട് - 3, പത്തനംതിട്ട - 1, ആലപ്പുഴ - 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-14, സൗദി അറേബ്യ-13, യു.എ.ഇ.-12, ഖത്തര്‍-4, ഒമാന്‍-4, ബഹറിന്‍-3, റഷ്യ-2, കസാക്കിസ്ഥാന്‍-1) 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-8, ഡല്‍ഹി-5, തമിഴ്‌നാട്-4, ആന്ധ്രാപ്രദേശ്-1, ഗുജറാത്ത്-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കൊവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേരളീയർ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് ഡൽഹിയിൽ ഒരു മലയാളി നഴ്സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണെന്നാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 90 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (മലപ്പുറം-1, വയനാട്-1, കണ്ണൂര്‍-1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 11 (മലപ്പുറം-1, പാലക്കാട്-1) പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട-1), എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (തൃശൂര്‍-1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1351 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,25,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 203 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5876 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,22,446 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3019 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 33,559 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 32,300 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,61,829 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതുതായി 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക, മഞ്ചേശ്വരം, മൂളിയാര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. മലപ്പുറം ജില്ലയിലെ ആനക്കയം, മഞ്ചേരി മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ അകത്തേത്തറ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Next Story

RELATED STORIES

Share it