Kerala

കോഴിക്കോട് ജില്ലയില്‍ 14,850 പേര്‍ നിരീക്ഷണത്തില്‍

ആകെ 1,35,970 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,29,704 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,26,309 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6,266 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കോഴിക്കോട് ജില്ലയില്‍ 14,850 പേര്‍ നിരീക്ഷണത്തില്‍
X

കോഴിക്കോട്: പുതുതായി വന്ന 597 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,850 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 84,871 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 119 പേര്‍ ഉള്‍പ്പെടെ 1172 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 259 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

4,278 സ്രവ സാംപിള്‍ പരിശോധനയ്ക്ക്് അയച്ചു. ആകെ 1,35,970 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,29,704 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,26,309 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 6,266 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 344 പേര്‍ ഉള്‍പ്പെടെ ആകെ 3,473 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2,861 പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30163 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it