Kerala

കനത്ത ജാഗ്രതയിൽ തലസ്ഥാനം: ബീച്ചുകളിലും മാളുകളിലും സന്ദർശന വിലക്ക്

തിരുവനന്തപുരം ജില്ലയിലെ കോടതികളുടെ പ്രവർത്തനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റെഗുലർ സിറ്റിങ് ഉണ്ടാകില്ല. ജാമ്യം ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ മാത്രമേ കോടതികൾ പരിഗണിക്കുകയുള്ളു.

കനത്ത ജാഗ്രതയിൽ തലസ്ഥാനം: ബീച്ചുകളിലും മാളുകളിലും സന്ദർശന വിലക്ക്
X

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ജില്ലാ ഭരണകൂടം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ പുറത്തേക്ക് അയക്കാതെ അവിടെത്തന്നെ താമസിപ്പിക്കണമെന്ന് റിസോർട്ട് ഉടമകൾക്ക് കലക്ടർ നിർദേശം നൽകി.

ഹോം ക്വാറന്റയിനിലുള്ളവർ കർശനമായി നിർദ്ദേശങ്ങൾ പാലിക്കുക. സഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക. നിർദേശങ്ങൾ പാലിക്കാത്ത റിസോർട്ടുകൾക്കെതിരെ കർശന നടപടി എടുക്കും.


രോഗം സ്ഥിരീകരിച്ച വർക്കലയിൽ എഡിഎം വി ആർ വിനോദ് സന്ദർശനം നടത്തും. തിരുവനന്തപുരം ജില്ലയിലെ ബീച്ചുകളിലും മാളുകളിലും സന്ദർശന വിലക്ക് ഏർപ്പെടുത്തി. പരമാവധി ആൾക്കൂട്ടം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

തലസ്ഥാന ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന് കലക്ടർ പറഞ്ഞതായ തരത്തിലുള്ള വാർത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ഫലപ്രദമായ പ്രതിരോധത്തിനായി ആൾക്കൂട്ടങ്ങളും യാത്രയും പരമാവധി ഒഴിവാക്കാനാണ് കലക്ടർ നിർദ്ദേശിച്ചത്. അമിതമായ ഭീതിയുണ്ടാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അഭ്യർഥിച്ചു.

സംസ്ഥാനവ്യാപകമായി കോറോണ ജാഗ്രത നിലനിൽക്കുന്ന ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കോടതികളുടെ പ്രവർത്തനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റെഗുലർ സിറ്റിങ് ഉണ്ടാകില്ല. ജാമ്യം ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ മാത്രമേ കോടതികൾ പരിഗണിക്കുകയുള്ളു. ഈ ദിവസങ്ങളിൽ കോടതി പരിഗണനയിൽ വരുന്ന കേസ്സുകളിൽ കക്ഷിയോ, അഭിഭാഷകനോ ഹാജരായില്ലെങ്കിലും കേസ്സുകൾക്ക് യാതൊരു ദോഷവും സംഭവിക്കുകയില്ല. കോടതികളിൽ കക്ഷികളുമായി വന്ന് തിരക്ക് ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാക്കുന്നതിന് വേണ്ടിയാണിത്. എല്ലാ അഭിഭാഷകരും സഹകരിക്കണമെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ അഭ്യർഥിച്ചു.

കൊറോണ വൈറസ് കാരണം എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ഇന്ന് മുതൽ താല്ക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

ഈ മാസം 16 ചേരാനിരുന്ന യുഡിഎഫ് ഏകോപന സമിതി യോഗം മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേരുമെന്നു കൺവീനർ ബെന്നി ബഹന്നാൻ അറിയിച്ചു.

Next Story

RELATED STORIES

Share it