Kerala

സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ ദുരൂഹം; സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ

സ്പ്രിംഗ്‌ളറുമായുള്ള കരാറിന് സംസ്ഥാന നിയമവകുപ്പിന്റെയോ ധനകാര്യവകുപ്പിന്റെയോ അനുമതിയില്ല.മന്ത്രിസഭാ തീരുമാനമില്ല.സംസ്ഥാനം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ തത്വം ലംഘിക്കപ്പെട്ടു.എന്നാണ്,എപ്പോഴാണ് സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിയുമായി ചര്‍ച്ച നടത്തിയത്.ഈ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതാരാണ്.ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി പറയണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു

സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ ദുരൂഹം; സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ
X

കൊച്ചി: ലാവ്‌ലിന്‍ കമ്പനിയുടെ കണ്‍സട്ടന്‍സി കരാറിനെ സപ്ലൈ കരാറാക്കി മാറ്റിയതു പോലെയാണ് സ്പ്രിംഗളറുമായിട്ടുള്ള എഗ്രിമെന്റ് കടന്നു വന്നിരിക്കുന്നതെന്നും ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്പ്രിംഗ്‌ളറുമായുള്ള കരാറിന് സംസ്ഥാന നിയമവകുപ്പിന്റെയോ ധനകാര്യവകുപ്പിന്റെയോ അനുമതിയില്ല.മന്ത്രിസഭാ തീരുമാനമില്ല.സംസ്ഥാനം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ തത്വം ലംഘിക്കപ്പെട്ടു.എന്നാണ്,എപ്പോഴാണ് സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിയുമായി ചര്‍ച്ച നടത്തിയത്.ഈ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയനെ പരിചയപ്പെടുത്തിയതാരാണ്.ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി പറയണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

തങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ കമ്പനി മാത്രമാണെന്നാണ് ഈ കമ്പനി വ്യക്തമാക്കുന്നത്.ആരോഗ്യമേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനമോ കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം നടത്തിയ പാരമ്പര്യമോ ഇവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നില്ല.പിന്നെങ്ങനെയാണ് ഈ കമ്പനിയെ കണ്ടെത്തിയതെന്ന് വിശദീകരിക്കണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.ഈ കമ്പനിയെക്കുറിച്ച് സൈറ്റില്‍ നോക്കിയാല്‍ കാണുന്ന വിവരം.ഒരു കമ്പനിയുടെ ഡേറ്റ മോഷ്ടിച്ചതിന് കോടാനു കോടി രൂപയുടെ നഷ്ടപരിഹാരകേസ് ന്യൂയോക്കിലെ കോടതിയില്‍ നേരിടുന്ന കമ്പനിയാണ് എന്നാണ്.ഈ കമ്പനിക്ക് യാതോരു വിശ്വാസ്യതയും ഇല്ലെന്ന് തെളിയിക്കുന്ന നിരവധി രേഖയാണ് ലഭ്യമായിട്ടുള്ളത്.ഇതില്‍ പ്രധാനപ്പെട്ടത് കമ്പനികളെപ്പറ്റി അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമില്‍ ഈ കമ്പനിയിലെ ജീവക്കാര്‍ മോശമായ രീതിയിലുള്ള അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.ഇതിനര്‍ഥം ഈ കമ്പനിയുടെ പ്രതിച്ഛായ വളരെ മോശമാണെന്നാണ് വ്യക്തമാകുന്നതെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ എഗ്രിമെന്റുണ്ടാക്കാനുള്ള കാരണമെന്താണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.പിണറായി വിജയന്‍ പി ആര്‍ വിജയനായി മാറിയിരിക്കുകയാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.ഈ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നത് എപ്രില്‍ രണ്ടിനാണ്.എന്നാല്‍ മാര്‍ച്ച് 27 ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഈ കമ്പനിക്ക് ഡേറ്റ നല്‍കണമെന്ന് പറഞ്ഞ് ഉത്തരവിറിക്കി.കൊവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന ഒരോ വിവരവും ദിനപ്രതി അപ്‌ഡേറ്റ് ചെയ്ത് സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട് സൈറ്റില്‍ ചേര്‍ക്കണമെന്ന് പറഞ്ഞിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.ഇതില്‍ നിന്നും വ്യക്തമാകുന്നത് കരാര്‍ ഒപ്പു വെയ്ക്കുന്നതിനു മുമ്പു തന്നെ വിവരം നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണെന്നും പി ടി തോമസ് വ്യക്തമാക്കി.ആരുടെ താല്‍പര്യമാണ് ഇതിനു പിന്നില്‍ എന്ന് വ്യക്തമാക്കണം.

ലോകത്തില്‍ മൂന്നില്‍ രണ്ടു രാജ്യങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനികളെയൊന്നും സമീപിക്കാതെയാണ് തങ്ങള്‍ക്ക് പി ആര്‍ വര്‍ക്ക് മാത്രമാണുള്ളതെന്ന് പറയുന്ന ഒരു കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.ഒരു ഡേറ്റയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുള്ള കാലമാണിത്.മുന്‍ നിര കമ്പനി ഒരു ഡേറ്റയക്ക് 25 രൂപയാണ് പ്രതിഫലമായി നല്‍കുന്നത്.ആരോഗ്യവകുപ്പ് നല്‍കുന്ന ഒരാളുടെ ഡേറ്റയില്‍ തന്നെ 10 ഉം നൂറും വിവരങ്ങള്‍ കാണും. ഇത്തരത്തില്‍ ഒരാളില്‍ നിന്നു തന്നെയുള്ള ഡേറ്റയില്‍ നിന്നും ലഭിക്കുന്ന പണം എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ലെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.വാവിട്ട വാക്കും സെര്‍വറില്‍ പോയ ഡേറ്റയും അന്യന്റെ സ്വത്താണെന്നാണ് ആധുനിക സാങ്കേതിക വിദ്യയുടെ ആപ്തവാക്യമെന്നും പി ടി തോമസ് പറഞ്ഞു.

സെര്‍വറിലുള്ള ഡേറ്റ മറ്റുള്ളവര്‍ക്ക് ഇഷ്ടം പോലം വിനിയോഗിക്കുന്നതിന് ഒരു തടസവുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റ ശേഖരണത്തില്‍ പതിനൊന്നാമതായി പറയുന്നത് ഏതൊക്കെ അസുഖത്തിന് ചികില്‍സ തേടുന്നുവെന്നാണ്.ഒരു രോഗിയില്‍ നിന്നും ലഭിക്കുന്ന ഇത്രയും രോഗംവിവരം മാത്രം ലോകത്തിലെ ഫാര്‍മസ്യൂട്ടിക്കില്‍സ് കമ്പനിക്കോ മറ്റു ചികില്‍സകള്‍ നിര്‍ദേശിക്കുന്ന കമ്പനികള്‍ക്കോ ഇന്‍ഷുന്‍സ് കമ്പനികള്‍ക്കോ നല്‍കിയാല്‍ ലഭിക്കുന്നത് ലക്ഷങ്ങള്‍ ലഭിക്കും. കാരണം ഇന്ന് ഡേറ്റയാണ് സമ്പത്ത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പൂച്ച പാലു കുടിക്കുന്നതു പോലെ കണ്ണടച്ചിരുന്ന് പാലു കുടിക്കുകയാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.കൊവിഡ് കാലത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ വിറ്റ് പണം വാങ്ങിയിരിക്കുകയാണ്.ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി.കുറ്റവാളികളെ രംഗത്തു കൊണ്ടുവരണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

കേരളത്തിലെ രോഗം ബാധിച്ചവരെ മാത്രമല്ല രോഗം ബാധിക്കാനിടയുള്ളവരെയടക്കം ആകെ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സ്പ്രിംഗ്‌ളര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു വന്നിരിക്കുന്നത്.ആമസോണ്‍ സെര്‍വര്‍ അക്കൗണ്ടു മുഖേനയാണ് എല്ലാം ചെയ്യുന്നതെന്നാണ് പറയുന്നത്.സിഡിറ്റിന് ആമസോണ്‍ ക്ലൗഡ് അക്കൗണ്ട് ഉണ്ട്.ഇതിന് ശേഷിയില്ലെന്നാണ് ഇവര്‍ പറയത്. അതിന്റെ ശേഷി വര്‍ധിപ്പിച്ചാല്‍ പോരെയെന്നും പി ടി തോമസ് ചോദിച്ചു.സിഡിറ്റിന്റെ കൈയില്‍ നിന്നും ഇത് പോയി.ജനങ്ങളുടെ വിവരങ്ങള്‍ വെച്ച് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന രാജ്യന്തര കൊള്ളയാണ് ഇവിടെ നടന്നരിക്കുന്നത്.ഡേറ്റ മാറ്റിക്‌സ് എന്നു പറയുന്ന മുന്‍ നിര കമ്പനി വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതാണ്.എന്തുകൊണ്ടാണ് ഇതുപോലുള്ള കമ്പനികളെ ഉപേക്ഷിച്ച് തട്ടിക്കൂട്ട് കമ്പനിയുടെ പിന്നാലെ പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

രോഗിയുടെ പരിപൂര്‍ണ സമ്മതമില്ലാതെ ഡേറ്റാ കൈമാറാന്‍ പാടില്ലെന്ന രാജ്യന്തര നിയമം പോലും ലംഘിച്ചാണ് ഇവിടെ കൈമാറ്റം നടന്നിരിക്കുന്നത്.എന്തെങ്കിലും കേസുണ്ടായാല്‍ ന്യൂയോര്‍ക്ക് കോടതിയില്‍ മാത്രമെ ചോദ്യം ചെയ്യാന്‍ കഴിയുവെന്നതാണ് മറ്റൊരു കാര്യം.ഈ കരാറുണ്ടാക്കിയതിനു മുമ്പായി എത്ര യോഗങ്ങള്‍ നടന്നു. ആരൊക്കെ പങ്കെടുത്തുവെന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറഞ്ഞേ പറ്റുവെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഈ കരാറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അദ്ദേഹം സത്യസന്ധമായി വ്യക്തമാക്കണം.കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെയും വിറ്റു കാശാക്കുന്ന ഗുരുതരമായ നടപടിയാണ് നടന്നിരിക്കുന്നത്.കോടതിക്കു വേണമെങ്കില്‍ സ്വമേധയ കേസെടുക്കാവുന്ന വിഷയമാണിതെന്നും പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി.

Next Story

RELATED STORIES

Share it