Top

You Searched For "issue "

സ്വര്‍ണക്കടത്ത്: മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍ ഐ എ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

14 July 2020 7:21 AM GMT
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്.കോടതി പുറപ്പെടുവിച്ച വാറണ്ട് എന്‍ ഐ എ സംഘം ഇന്റര്‍പോളിന് കൈമാറും. നിലവില്‍ യുഎഇയിലാണ് ഫൈസില്‍ ഫരീദ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോള്‍ ഫൈസല്‍ ഫരീദിനെതിരെ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

3 March 2020 5:14 PM GMT
അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയുടെ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്. ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് യോഗത്തില്‍ വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നത്. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും.

വ്യാജമദ്യകേസ്; തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

12 Feb 2020 2:09 PM GMT
വ്യാജമദ്യകേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ലാബിലെ സയന്റിഫിക് ഓഫിസര്‍ ജയപ്രകാശ്, യു ഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷാ എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ശക്തമായ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. സര്‍ക്കാര്‍ ലാബുകളുടെ പോലും വിശ്വാസ്യത നഷ്ടപ്പെടുന്ന പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കോടതി വ്യക്തമാക്കി

മാധ്യമങ്ങളെ നിശബ്ദരാക്കി പ്രതിഷേധ സ്വരങ്ങള്‍ ഇല്ലാതാക്കാമെന്ന് മോദി ഭരണകൂടം കരുതേണ്ട: ബെന്നി ബഹനാന്‍

20 Dec 2019 9:24 AM GMT
മംഗളൂരുവില്‍ പ്രതിഷേധക്കാരെ പോലിസ് വെടി വച്ച് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഭീകരവാദികളെ പോലെയാണ് കര്‍ണാടക പോലിസ് കൈകാര്യം ചെയ്തത്. പട്ടാള ഭരണത്തില്‍ പോലും കാണിക്കാത്ത നടപടികളാണ് മാധ്യമ പ്രവര്‍ത്തകരോട് ചെയ്തത്.കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണം. ഏകാധിപതികളെ പോലെ പെരുമാറുന്ന മോദിയും അമിത് ഷായും ഭരണഘടനയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്

വിവാദ പരാമര്‍ശം: ഷെയിന്‍ നിഗമിനെതിരെയുള്ള നിലപാട് മയപ്പെടുത്താതെ നിര്‍മാതാക്കളും ഫിലിം ചേമ്പറും; ചര്‍ച്ച തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫെഫ്ക

12 Dec 2019 8:46 AM GMT
ഷെയിന്‍ നിഗമിനോട് വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിഷയത്തില്‍ ആദ്യം താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്.22 നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് ഇതിന്റെ തീരുമാനം വരട്ടെയെന്നാണ് ഇവര്‍ പറയുന്നത്. നിര്‍മാതാക്കളുടെ അതേ നിലപാടില്‍ തന്നെയാണ് കേരള ഫിലിം ചേമ്പറും. ഷെയിന്‍ നിഗമിനെതിരെ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി തല്‍ക്കാലം പുനപരിശോധിക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്

മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറെന്ന് ഷെയിന്‍ നിഗം; ഫെഫ്കയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം നിര്‍മാതാക്കളെ കാണുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി

8 Dec 2019 6:14 AM GMT
വെയില്‍,കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് നടന്‍ ഷെയിന്‍ നിഗത്തിനെ ഇനിമുതല്‍ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ചിത്രങ്ങള്‍ക്കായി ചിലവായ ഏഴു കോടിയോളം രൂപ ഷെയിന്‍ നിഗം നല്‍കണമെന്നും നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ അമ്മ ഭാരവാഹിയും നടനുമായ സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് ഷെയിന്‍ നിഗമും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്കു നഗരസഭയില്‍ ജോലി നല്‍കി

3 Dec 2019 9:09 AM GMT
ശുചീകരണവിഭാഗത്തില്‍ ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.

വാളയാര്‍ കേസ്: പ്രതികള്‍ ഹാജരാകണമെന്ന് ഹൈക്കോടതി

13 Nov 2019 3:42 PM GMT
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയത്.സര്‍ക്കാരിനും പ്രതികള്‍ക്കുമാണ് ഹൈക്കോടതി നോട്ടീസയച്ചത്. കേസിലെ പ്രതികളായ പ്രദീപന്‍, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായി അപ്പീലില്‍ ആരോപിക്കുന്നു

മഅ്ദനി: എഎഫ്എസ്എ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക- അല്‍ഹാദി അസോസിയേഷന്‍

26 Sep 2019 5:08 AM GMT
രാജ്യത്തെ മതേതര ജനാധിപത്യമൂല്യങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ത്ത് വിദ്വേഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുളള തല്‍പര കക്ഷികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണം.

അഗതിമന്ദിരത്തില്‍ വൃദ്ധയായ അമ്മയ്ക്കും മകള്‍ക്കും മര്‍ദനം :സൂപ്രണ്ടിനെ അറസ്റ്റു ചെയ്തു

25 Sep 2019 12:43 AM GMT
തിരുവനന്തപുരം പൂന്തുറ സ്വദേശി അന്‍വര്‍ഹുസൈന്‍(50)നെയാണ് അറസ്റ്റ് ചെയ്തത്.ചേര്‍ത്തല സ്വദേശിയായ രാധാമണി (38)യുടെ പരാതിയിലാണ് നടപടിപടി. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി നേരത്തെ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ കേസില്‍ ഇടപെടുന്നത് അനുചിതമെന്ന് ഹൈക്കോടതി

20 Sep 2019 2:31 PM GMT
സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചല്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്നു കോടതി ചൂണ്ടികാട്ടി. തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ നോട്ടിസ് നല്‍കി തന്റെ ഭാഗം കേള്‍ക്കാതെയാണ് കുടിയൊഴിപ്പിക്കലെന്നും മുനിസിപ്പാലിറ്റിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണന്നും ഹരജിയില്‍ ചുണ്ടിക്കാട്ടി

മുത്തൂറ്റ് സമരം: ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണം; ചര്‍ച്ചയുമായി മാനേജ്‌മെന്റ് സഹകരിക്കണം: ഹൈക്കോടതി

19 Sep 2019 7:11 AM GMT
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തൊഴിലാളി നേതാക്കളുമായും സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയുമായും സഹകരിക്കാത്ത മുത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാടും ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു.

കശ്മീര്‍ പ്രശ്‌നം: മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ്; ആവശ്യമില്ലെന്ന് ഇന്ത്യ

2 Aug 2019 3:55 AM GMT
കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. മധ്യസ്ഥരോ ചര്‍ച്ചയോ ആവശ്യമെങ്കില്‍ അത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മാത്രം മതിയെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കോളജുകളില്‍ എസ്എഫ് ഐയുടെ ഏകാധിപത്യം: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

17 July 2019 10:41 AM GMT
മറ്റു വിദ്യാര്‍ഥി സംഘടനകളെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യക്തമാകുന്നത്.എസ് എഫ് ഐ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിശ്വ രൂപമാണ് ഇപ്പോള്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും കാംപസുകളില്‍ ഒരു പോലെ പ്രവര്‍ത്തനം സ്വാതന്ത്ര്യം ഉണ്ടാകണം. എങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള ദുഷ് പ്രവണത അവസാനിക്കുകയുള്ളു.വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടേണ്ട സമയം കഴിഞ്ഞു.

കൈയില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ടെന്ന് വിഎസ്; ആരെയും സംരക്ഷിക്കില്ലെന്ന് പിണറായി

15 July 2019 2:33 PM GMT
സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോവും. കേസന്വേഷണത്തിലുള്‍പ്പെടെ ഒരു തരം ലാഘവത്വവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി

പോലിസുകാരുടെ തപാല്‍ വോട്ടു ക്രമക്കേട്: 13എ ഫോറം പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അനുമതി

10 July 2019 2:58 PM GMT
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ വോട്ടര്‍ നല്‍കുന്ന സത്യവാങ്മൂലമാണ് ഫോറം 13 എ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ച് രേഖ പരിശോധിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്

എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രതിസന്ധി രൂക്ഷം;പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്ന് വൈദികര്‍

2 July 2019 6:06 PM GMT
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി.സത്യത്തിന്റെയും ധാര്‍മികതയുടെയും കാര്യണ്യത്തിന്റെയും കൃപയില്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ വിശ്വാസ സമൂഹത്തിന് സഭയിലും സഭാധികാരികളോടുമുള്ള വിശ്വാസത്തിന് കോട്ടം തട്ടും

കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുത്; കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവസിക്കും

29 Jun 2019 2:26 PM GMT
എംഎല്‍എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍ ജയരാജുമാണ് തിങ്കളാഴ്ച രാവിലെ മുതല്‍ ഉപവാസ സമരം നടത്തുക. ഉപവാസസമരത്തിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരന്‍; തട്ടിപ്പില്‍ കോണ്‍ഗ്രസിനും പങ്കെന്ന് മന്ത്രി എം എം മണി

29 Jun 2019 10:13 AM GMT
രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് എം എം മണി ആരോപിച്ചു. ചിട്ടി തട്ടിപ്പില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ട്. ആരുടെ കാറില്‍നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു.

പീഡനക്കേസ്: ബിനോയ് കോടിയേരിക്കെതിരേ മുംബൈ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

26 Jun 2019 4:14 AM GMT
ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച തഹസില്‍ദാരെ സ്ഥലംമാറ്റി

22 Jun 2019 2:23 AM GMT
ഏറനാട് തഹസില്‍ദാര്‍ പി ശുഭനെയാണ് കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റിയത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗം തഹസില്‍ദാരായാണ് നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലംമാറ്റമെന്നാണ് ലാന്റ് റവന്യൂ കമ്മീണറുടെ വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പഞ്ചാലിമേട്ടില്‍ നാട്ടിയ കുരിശുകള്‍ സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭുമിയിലാണോ എന്ന് ഹൈക്കോടതി

19 Jun 2019 2:21 PM GMT
ഇക്കാര്യത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി

അറ്റകുറ്റപ്പണി ചെയ്ത റോഡില്‍ ഒരുമാസം കൊണ്ട് 15 കുഴികള്‍; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

11 Jun 2019 2:44 PM GMT
കേരള റോഡ് ഫണ്ട് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കിയില്ല.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

1 Jun 2019 2:03 PM GMT
കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

പോലിസിന്റെ പോസ്റ്റല്‍ വോട്ട്: അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

13 May 2019 2:13 PM GMT
പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണം.ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

27 April 2019 7:25 AM GMT
കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്നുതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദൃശ്യങ്ങളടക്കം പുറത്തുവിട്ടത്. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്.

സെര്‍വര്‍ നിലച്ചു; എയര്‍ ഇന്ത്യ സര്‍വീസുകള്‍ താളം തെറ്റി

27 April 2019 3:25 AM GMT
ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണി മുതലാണ് സര്‍വീസുകള്‍ താളംതെറ്റിയത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം വൈകുന്നു; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ

24 March 2019 6:07 AM GMT
പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ വയനാട് സീറ്റില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം എഐസിസിയിലുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
Share it