- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍ എസ്ഡിപിഐ പ്രതിഷേധം

തിരുവനന്തപുരം: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാത്രി 10ന് നടത്തിയ മാര്‍ച്ച് രാജ്ഭവന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു.

വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവിനെ എസ്ഡിപിഐ ശക്തമായി അപലപിച്ചു. രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യവിശ്വസികള്‍ക്കുമെതിരായ വിധിയാണെങ്കില്‍ അത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 1947 ആഗസ്ത് 15ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991 ന്റെ നഗ്‌നമായ ലംഘനമാണ് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ്.

1992ല്‍ ബാബരി മസ്ജിദിന്റെ താഴികക്കുടം തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇശാ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ വീട്ടില്‍ പോയ സമയത്ത് ഇരുളിന്റെ മറവില്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത്. ഇന്നും മലയാളിയായ കെ കെ നായര്‍ എന്ന ജഡ്ജി പറഞ്ഞത് വിഗ്രഹം നിലനിര്‍ത്തി പള്ളി പൂട്ടിയിടാനാണ്. അങ്ങനെ ഗ്യാന്‍വാപി മസ്ജിദിനെതിരേയും ഗൂഢാലോചന നടക്കുകയാണ്. ജനങ്ങളുടെ അവകാശത്തിനായി നിയമം നടപ്പാക്കേണ്ട കോടതി, ആര്‍എസ്എസ്സുകാര്‍ക്ക് മുന്നില്‍ കവാത്ത് പ്രസംഗം നടത്തുകയാണ് ചെയ്യുന്നത്.
ആര്‍എസ്എസ്സിന് അനുകൂലമായി വിധി പുറപ്പെടുവിക്കുന്ന ഗതികെട്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ചങ്കിലെ ജീവന്‍ കൊടുത്തും സംരക്ഷിക്കും. 1992ല്‍ ബാബരി തകര്‍ക്കുമ്പോഴല്ല, ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കാന്‍ കെല്‍പ്പുള്ള ഇന്ത്യയാണിന്നുള്ളത്. ആര്‍എസ്എസ്സിന്റെ വ്യാമോഹം നടക്കാന്‍ പോവുന്നില്ലെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, തിരുവനന്തപുരം, നേമം മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രിയില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
RELATED STORIES
ഗുജറാത്തിലെ ഗംഭീര പാലം തകര്‍ന്ന അപകടം; മരിച്ചവരുടെ എണ്ണം 13ആയി
10 July 2025 8:10 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; അന്വേഷണത്തില്‍ തൃപ്തയെന്ന് അതിജീവിത
10 July 2025 7:58 AM GMTഇസ്രായേലിലെ നാലില്‍ മൂന്ന് തൊഴിലാളികള്‍ക്കും സ്ഥലം വിടണമെന്ന് ആഗ്രഹം
10 July 2025 7:46 AM GMTകോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ...
10 July 2025 7:40 AM GMTജെനിനില്‍ ഇസ്രായേലി സൈനികന് കുത്തേറ്റു
10 July 2025 7:30 AM GMTകന്‍വാര്‍ യാത്ര: ഡല്‍ഹിയിലെ മാംസ വില്‍പ്പനക്കടകള്‍ പൂട്ടണം
10 July 2025 7:11 AM GMT