Latest News

'മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല'; സുരേഷ് ഗോപിക്കെതിരേ പ്രതാപന്‍

മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്

മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല; സുരേഷ് ഗോപിക്കെതിരേ പ്രതാപന്‍
X
തൃശൂര്‍: ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി ടി എന്‍ പ്രതാപന്‍ എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ലെന്നും മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. 'മണിപ്പൂരിലെ പാപക്കറ സ്വര്‍ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല. മാതാവിന്റെ രൂപം തകര്‍ത്ത മണിപ്പൂരിലെ ഓര്‍മ തേങ്ങലായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച തനിക്കെതിരേ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും പ്രതാപന്‍ പരിഹസിച്ചു. ബിജെപിക്ക് മനഃപരിവര്‍ത്തനമുണ്ടാവട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it