Kerala

സ്വര്‍ണക്കടത്ത്: മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍ ഐ എ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്.കോടതി പുറപ്പെടുവിച്ച വാറണ്ട് എന്‍ ഐ എ സംഘം ഇന്റര്‍പോളിന് കൈമാറും. നിലവില്‍ യുഎഇയിലാണ് ഫൈസില്‍ ഫരീദ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോള്‍ ഫൈസല്‍ ഫരീദിനെതിരെ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം

സ്വര്‍ണക്കടത്ത്: മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍ ഐ എ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്.കോടതി പുറപ്പെടുവിച്ച വാറണ്ട് എന്‍ ഐ എ സംഘം ഇന്റര്‍പോളിന് കൈമാറും. നിലവില്‍ യുഎഇയിലാണ് ഫൈസില്‍ ഫരീദ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍ പോള്‍ ഫൈസല്‍ ഫരീദിനെതിരെ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ അറസറ്റിലായ പി എസ് സരിത്ത്,സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് യഥാക്രമം കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികള്‍.യുഎപിഎ 16,17,18 വകുപ്പുകളും എന്‍ ഐ എ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് ഇതില്‍ സ്വപ്‌നയും സന്ദീപും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ഇന്നലെ മുതല്‍ കോടതി വിട്ടുകൊടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.സന്ദിപ് നായരുടെ പക്കല്‍ നിന്നും എന്‍ ഐ എ പിടിച്ചെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കാനുള്ള നടപടികളും എന്‍ ഐ എ ആരംഭിച്ചു.ഒപ്പം നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ള കേസിലെ ഒന്നാം പ്രതി പി എസ് സരിത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ എന്‍ ഐ എ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it