Latest News

5 മാസം പണിയെടുത്തതിന്റെ ശമ്പളമാണ് ചോദിക്കുന്നത്'; പ്രതിസന്ധിയില്‍ 200 ലേറെ കൈറ്റ് അധ്യാപകര്‍

ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികള്‍ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താല്‍ക്കാലിക അധ്യാപകരാണ്.

5 മാസം പണിയെടുത്തതിന്റെ ശമ്പളമാണ് ചോദിക്കുന്നത്; പ്രതിസന്ധിയില്‍ 200 ലേറെ കൈറ്റ് അധ്യാപകര്‍
X

കണ്ണൂര്‍: സംസ്ഥാനത്തെ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകര്‍ക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നല്‍കിയിട്ടും പരിഹാരമായില്ല. ധനവകുപ്പിന്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികള്‍ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താല്‍ക്കാലിക അധ്യാപകരാണ്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനത്തിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പോയ സ്‌കൂള്‍ അധ്യാപകര്‍ക്ക് പകരമെത്തിയവരാണ് ഇവര്‍. സംസ്ഥാനത്താകെ 228 പേരാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്. ജൂണിലാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ രണ്ടുമാസം സ്‌കൂള്‍ അക്കൗണ്ട് വഴിയായിരുന്നു ശമ്പളം. സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയ ശേഷം കിട്ടിയത് ഓഗസ്റ്റിലെ ശമ്പളം മാത്രമാണെന്ന് അധ്യാപകര്‍ പറയുന്നു. നവംബറില്‍ നവകേരളസദസ്സില്‍ നല്‍കിയ പരാതിയും എത്തേണ്ടിടത്ത് എത്തിയില്ല. മന്ത്രിസഭ ഇനിയും പരിഗണിച്ചില്ലെങ്കില്‍ ഇവരുടെ ഗതികേട് തുടരും.


Next Story

RELATED STORIES

Share it