Kerala

കൊവിഡ്-19 : പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പ്രവാസികള്‍ക്കായി നാല്‍പതിനായിരം പരിശോധനാ കിറ്റുകള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു.പ്രവാസികള്‍ക്ക് താമസിക്കുന്നതിനായി 1,25,000-ത്തിലധികം മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

കൊവിഡ്-19 : പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നാല്‍പതിനായിരം പരിശോധനാ കിറ്റുകള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു.പ്രവാസികള്‍ക്ക് താമസിക്കുന്നതിനായി 1,25,000-ത്തിലധികം മുറികള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.ബാത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള 1,16,500 മുറികള്‍ ക്വാറന്റൈനു വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഒമ്പതിനായിരത്തോളം മുറികള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പണം നല്‍കി ക്വാറന്റൈന് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ ഒമ്പതിനായിരം മുറികള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് 13 കോടിയോളം രൂപ ഇതുവരെ ജില്ലാ അതോറിറ്റികള്‍ക്ക് കൈമാറിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it