Top

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ; 3,621 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 37.25 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,634 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 0. ഉറവിടമറിയാതെ 122 പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 46,371 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 70,068 പേര്‍.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ; 3,621 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 3,850 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3,634 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 122 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

70,068 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 46,371 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,550 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 217 പേരും 135 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 57 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

കൊവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഞായറാഴ്ച മാത്രം 3,621 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,55,706 ആയി. ഇതുവരെയായി ജില്ലയില്‍ 724 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുത്

കൊവിഡ് വൈറസ് വ്യാപനം കടുത്ത വെല്ലുവിളിയാകുമ്പോള്‍ വൈറസ് ബാധിക്കാനിടയുള്ള സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗികളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് തിരിച്ചറിഞ്ഞ് പരമാവധി വീടുകളില്‍ തന്നെ കഴിഞ്ഞ് സ്വയം സുരക്ഷിതരാകണമെന്നും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കണം. രണ്ട് മാസ്‌ക് ധരിക്കുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം.

എ.ആര്‍ നഗര്‍ 34

ആലങ്കോട് 21

ആലിപ്പറമ്പ് 29

അമരമ്പലം 23

ആനക്കയം 38

അങ്ങാടിപ്പുറം 117

അരീക്കോട് 45

ആതവനാട് 46

ഊരകം 24

ചാലിയാര്‍ 21

ചീക്കോട് 13

ചേലേമ്പ്ര 30

ചെറിയമുണ്ടം 05

ചെറുകാവ് 39

ചോക്കാട് 31

ചുങ്കത്തറ 40

എടക്കര 22

എടപ്പറ്റ 10

എടപ്പാള്‍ 123

എടരിക്കോട് 81

എടവണ്ണ 38

എടയൂര്‍ 33

ഏലംകുളം 23

ഇരിമ്പിളിയം 22

കാലടി 18

കാളികാവ് 11

കല്‍പകഞ്ചേരി 116

കണ്ണമംഗലം 31

കരുളായി 12

കരുവാരക്കുണ്ട് 08

കാവനൂര്‍ 17

കീഴാറ്റൂര്‍ 26

കീഴുപറമ്പ് 13

കോഡൂര്‍ 34

കൊണ്ടോട്ടി 68

കൂട്ടിലങ്ങാടി 34

കോട്ടക്കല്‍ 56

കുറുവ 11

കുറ്റിപ്പുറം 49

കുഴിമണ്ണ 25

മക്കരപ്പറമ്പ് 21

മലപ്പുറം 371

മമ്പാട് 30

മംഗലം 20

മഞ്ചേരി 138

മങ്കട 49

മാറാക്കര 15

മാറഞ്ചേരി 22

മേലാറ്റൂര്‍ 16

മൂന്നിയൂര്‍ 47

മൂര്‍ക്കനാട് 22

മൂത്തേടം 15

മൊറയൂര്‍ 15

മുതുവല്ലൂര്‍ 11

നന്നമ്പ്ര 20

നന്നംമുക്ക് 20

നിലമ്പൂര്‍ 60

നിറമരുതൂര്‍ 13

ഒതുക്കുങ്ങല്‍ 38

ഒഴൂര്‍ 10

പള്ളിക്കല്‍ 39

പാണ്ടിക്കാട് 45

പരപ്പനങ്ങാടി 18

പറപ്പൂര്‍ 57

പെരിന്തല്‍മണ്ണ 90

പെരുമണ്ണ ക്ലാരി 26

പെരുമ്പടപ്പ് 17

പെരുവള്ളൂര്‍ 56

പൊന്മള 13

പൊന്മുണ്ടം 13

പൊന്നാനി 35

പൂക്കോട്ടൂര്‍ 15

പോരൂര്‍ 35

പോത്തുകല്ല് 04

പുലാമന്തോള്‍ 16

പുളിക്കല്‍ 41

പുല്‍പ്പറ്റ 18

പുറത്തൂര്‍ 35

പുഴക്കാട്ടിരി 14

താനാളൂര്‍ 20

താനൂര്‍ 69

തലക്കാട് 17

തവനൂര്‍ 26

താഴേക്കോട് 16

തേഞ്ഞിപ്പലം 44

തെന്നല 08

തിരുനാവായ 44

തിരുവാലി 22

തൃക്കലങ്ങോട് 18

തൃപ്രങ്ങോട് 20

തുവ്വൂര്‍ 03

തിരൂര്‍ 71

തിരൂരങ്ങാടി 41

ഊര്‍ങ്ങാട്ടിരി 42

വളാഞ്ചേരി 38

വളവന്നൂര്‍ 45

വള്ളിക്കുന്ന് 22

വട്ടംകുളം 20

വാഴക്കാട് 20

വാഴയൂര്‍ 23

വഴിക്കടവ് 46

വെളിയങ്കോട് 28

വേങ്ങര 70

വെട്ടത്തൂര്‍ 16

വെട്ടം 18

വണ്ടൂര്‍ 66.

Next Story

RELATED STORIES

Share it