കൊവിഡ് 19: ബോധവത്ക്കരണത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എല്ലാ പോലിസ് സ്റ്റേഷനുകളും സന്ദര്‍ശിക്കും
കൊവിഡിനെക്കുറിച്ച് പോലിസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. ഐഎംഎ ഭാരവാഹികളായ ഡോ.എബ്രഹാം വര്‍ഗീസ്, ഡോ.പി ഗോപികുമാര്‍, ഡോ.ജോണ്‍ പണിക്കര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. പോലിസുകാര്‍ ഉപയോഗിക്കുന്ന മഴക്കോട്ട് പിപിഇ കിറ്റായി മാറ്റാനുളള സാധ്യതയും അവര്‍ പോലിസ് മേധാവിയുമായി പങ്കുവച്ചു.
ഐഎംഎയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ പോലിസ് സ്റ്റേഷനുകളും ബറ്റാലിയനുകളും നേരിട്ട് സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ കൈമാറും. കൊവിഡിനെക്കുറിച്ച് പോലിസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേരള പോലിസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും.
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവരുടെ അയല്‍വാസികളെ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ജനമൈത്രി പോലിസ് നടപടി സ്വീകരിക്കും. സമൂഹത്തിലെ മറ്റുളളവര്‍ക്ക് സുരക്ഷ നല്കാന് വേണ്ടിയാണ് രോഗലക്ഷണങ്ങള്‍ ഉളളവരെയും സംസ്ഥാനത്തിന് വെളിയില്‍ നിന്നു വന്നവരെയും വീട്ടുനിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അവരോട് വ്യക്തമാക്കും. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെയും പറഞ്ഞ് മനസ്സിലാക്കും. വാര്‍ഡുതല സമിതികളില്‍ അംഗമായ പോലിസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT