Kerala

കൊവിഡ്-19 : കാസര്‍കോഡ് അതിര്‍ത്തി റോഡ് തുറക്കില്ലെന്ന നിലപാടില്‍ കര്‍ണാടക; അന്തിമ തീരുമാനം വൈകുന്നേരം 5.30 ന് കേന്ദ്രം അറിയിക്കണമെന്ന് ഹൈക്കോടതി

കര്‍ണാടകയുടേത് മനുഷ്യത്വ രഹിതമായ നിലപാടാണെന്ന് ഹൈക്കോടതി.കോവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള-കര്‍ണാകട അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടകം അടച്ചതിനെതിരെ കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്

കൊവിഡ്-19 : കാസര്‍കോഡ് അതിര്‍ത്തി റോഡ് തുറക്കില്ലെന്ന നിലപാടില്‍ കര്‍ണാടക; അന്തിമ തീരുമാനം വൈകുന്നേരം 5.30 ന് കേന്ദ്രം അറിയിക്കണമെന്ന്  ഹൈക്കോടതി
X

കൊച്ചി: കാസര്‍കോട് നിന്നും കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡ് തുറക്കില്ലെന്ന നിലപാടില്‍ കര്‍ണാടക. നടപടി മനുഷ്യത്വ രഹിതമെന്നും വൈകുന്നേരം അഞ്ചരയക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.കോടതി വീണ്ടും വൈകുന്നേരം ചേരും. കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള-കര്‍ണാകട അതിര്‍ത്തിയിലെ റോഡുകള്‍ കര്‍ണാടകം അടച്ചതിനെതിരെ കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഹരജി പരിഗണിക്കുന്നത്.ഇന്നലെ ഹരജി പരിഗണിച്ച സമയത്ത് കണ്ണൂര്‍,വയനാട് വഴിയുള്ള രണ്ടു റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക കോടതിയെ അറിയിച്ചിരുന്നു. എ്ന്നാല്‍ കാസര്‍കോഡ് നിന്നുള്ള റോഡുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും ഹരജി പരിഗണക്കവെയാണ് കാസര്‍കോഡ് അതിര്‍ത്തി തുറക്കില്ലെന്ന നിലപാട് കര്‍ണാടക ആവര്‍ത്തിച്ചത്.കാസര്‍കോഡ് നിന്നുള്ള ആളുകളെ മംഗലാപുരത്തേയ്‌ക്കോ അവിടുത്തെ റോഡുകളിലേക്കോ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക അറിയിച്ചു.കൊവിഡ് രോഗബാധിതരായ കാസര്‍കോഡ് നിന്നുള്ള ആളുകള്‍ എത്തുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം.രോഗബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശവുമായി വേര്‍തിരിക്കുന്നു എന്നു മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.

മംഗലാപുരത്തെ ആശുപത്രികളില്‍ വലിയ തിരക്കാണെന്നും കാര്‍സകോഡ് നിന്നും ആളുകള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക അറിയിച്ചു. എന്നാല്‍ കര്‍ണാടകയുടെ വാദത്തെ കേരളം എതിര്‍ത്തു.മനുഷ്യത്വ രഹിതമായ നിലപാടാണിതെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്ുകം തുല്യനീതിയില്‍ ചികില്‍സ കിട്ടാനുള്ള അവകാശമുണ്ടെന്ന്് കേരളം വാദിച്ചു.വിഷയം പരിഹരിക്കുന്നതിനായി രണ്ടു സംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇന്നോ നാളെയോ യോഗം ചേരാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അങ്ങനെയെങ്കില്‍ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കുള്ളിലായി യോഗം ചേരാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് കേന്ദ്രം പറഞ്ഞില്ല.എന്നാല്‍ കേന്ദ്രത്തിന്റെ മധ്യസ്ഥതയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.തുടര്‍ന്ന് വൈകുന്നേരം 5.30 ന് കോടതി വീണ്ടും ചേരുമെന്നും അപ്പോള്‍ നിലപാട് പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it