Kerala

കൊവിഡ്-19 : പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനു വിദേശ രാജ്യങ്ങള്‍ക്ക് അറിയിപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു തടസമുണ്ടോയെന്നു ഹൈക്കോടതി

ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ ഇ അബ്ദുല്‍ കലാം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്

കൊവിഡ്-19 : പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനു വിദേശ രാജ്യങ്ങള്‍ക്ക് അറിയിപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു തടസമുണ്ടോയെന്നു ഹൈക്കോടതി
X

കൊച്ചി: കൊവിഡ് -19 ന്റെ ഭാഗമായി പ്രവാസികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനു വിദേശ രാജ്യങ്ങള്‍ക്ക് അറിയിപ്പു നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാരിനു തടസമുണ്ടോയെന്നു ഹൈക്കോടതി ആരാഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ ഇ അബ്ദുല്‍ കലാം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയത്.

ഏതെങ്കിലും രാജ്യം ചികില്‍സാ സഹായം ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്‍കാനാവുവെന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കേന്ദ്രം കേന്ദ്രം സഹായം നല്‍കാന്‍ തയ്യാറാണെന്ന വിവരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനു തടസമുണ്ടോയെന്നു ആരാഞ്ഞത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതിനായി കേസ് ഏപ്രില്‍ 24 ലേക്ക് മാറ്റി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ടി ആര്‍ രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രവാസികളെ നാട്ടില്‍ കൊണ്ടുവരുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കെഎംസിസി നല്‍കിയ ഹരജിയും പിന്നീട് പരിഗണിക്കാനായി മാറ്റി.

Next Story

RELATED STORIES

Share it