Latest News

വില്ല്യാപ്പള്ളിയില്‍ കലുങ്കില്‍ വീണ് ഒരാള്‍ മരിച്ചു

വില്ല്യാപ്പള്ളിയില്‍ കലുങ്കില്‍ വീണ് ഒരാള്‍ മരിച്ചു
X

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയില്‍ കലുങ്കില്‍ വീണ് ഒരാള്‍ മരിച്ചു. ഏലത്ത് മൂസ(55) എന്നയാളാണ് മരിച്ചത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ മൂസ റോഡിനരികിലൂടെ നടക്കുന്നതിനിടെ കലുങ്കില്‍ വീഴുകയായിരുന്നു. ആ വഴി പോയ മറ്റു യാത്രക്കാരാണ് മൂസ കലുങ്കില്‍ വീണു കിടക്കുന്നത് കണ്ടത്. എന്നാല്‍ കണ്ടെത്തിയപ്പോഴേക്കും മൂസ മരിച്ചിരുന്നു.

വില്ല്യാപ്പള്ളിയില്‍ റോഡ് നിര്‍മ്മാണത്തിനിടെ ഉണ്ടാക്കിയ കലുങ്കാണ് ഇത്. നാട്ടുകാര്‍ക്ക് നടന്നു പോകാന്‍ ഇടമില്ലെന്നും ഇത്തരം മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു. പല പ്രാവശ്യവും ഇത് പറഞ്ഞതാണെന്നും ഇനിയും ഇങ്ങനെ ഒരപകടം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it