Latest News

തെക്കന്‍ മെക്‌സിക്കോയില്‍ ട്രെയിന്‍ പാളം തെറ്റി 13 മരണം

തെക്കന്‍ മെക്‌സിക്കോയില്‍ ട്രെയിന്‍ പാളം തെറ്റി 13 മരണം
X

മെക്‌സിക്കോ: തെക്കന്‍ മെക്‌സിക്കോയില്‍ ട്രെയിന്‍ പാളം തെറ്റി 13 മരണം. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കന്‍ സംസ്ഥാനമായ ഒക്‌സാക്കയിലാണ് അപകടം. ഇന്റര്‍ഓഷ്യാനിക് ട്രെയിനാണ് പാളം തെറ്റിയത്. സമീപകാലത്ത് മെക്‌സിക്കോയില്‍ ഉണ്ടായ ഏറ്റവും മാരകമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണിതെന്ന് അധികൃതര്‍ പറഞ്ഞു.

ഒമ്പത് ജീവനക്കാരുള്‍പ്പെടെ ഏകദേശം 250 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ നാവികസേന വിശദീകരിച്ചു. പാളം തെറ്റാനുള്ള കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it