തമിഴ്‌നാട്,കര്‍ണ്ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നം; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി
സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും, കേരളാ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും, സ്‌പെഷ്യല്‍ ട്രെയിന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ആള്‍ ഇന്‍ഡ്യ കെ എം സി സി തയ്യാറാക്കിയിരിക്കുന്ന ഇരുന്നൂറോളം ബസ്സുകള്‍ക്ക് പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളാ ലോയേഴ്‌സ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം
![തമിഴ്‌നാട്,കര്‍ണ്ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നം; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി തമിഴ്‌നാട്,കര്‍ണ്ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നം; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി](https://www.thejasnews.com/h-upload/2020/02/18/98566-court-hamer.jpg)
കൊച്ചി:തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും, കേരളാ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും, സ്‌പെഷ്യല്‍ ട്രെയിന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ആള്‍ ഇന്‍ഡ്യ കെ എം സി സി തയ്യാറാക്കിയിരിക്കുന്ന ഇരുന്നൂറോളം ബസ്സുകള്‍ക്ക് പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളാ ലോയേഴ്‌സ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം കേരളത്തില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും സാധാരണക്കാരായ ആളുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച കോടതി രണ്ട് ദിവസത്തിനകം എടുത്ത നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് തുടര്‍വാദത്തിനായി മെയ് 15 വെള്ളിയാഴ്ചത്തേക്ക് മാറ്റി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT