കൊവിഡ് 19: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം- കൊടിക്കുന്നില്‍ സുരേഷ്
ഏറെ കൊവിഡ് രോഗികളുള്ള കേരളത്തിന് 157 കോടി രൂപ മാത്രം വാഗ്ദാനം ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കിയത് രാഷ്ട്രീയ വിവേചനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ന്യൂഡല്‍ഹി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ വിവേചനം വലിയ ദുരന്തത്തെ നേരിടുന്ന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭ ചീഫ് കൊടിക്കുന്നില്‍ സുരേഷ് എംപി
ഏറെ കൊവിഡ് രോഗികളുള്ള കേരളത്തിന് 157 കോടി രൂപ മാത്രം വാഗ്ദാനം ചെയ്തപ്പോള്‍ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കിയത് രാഷ്ട്രീയ വിവേചനമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വളരെ പരിമിതമായ വിഭവങ്ങള്‍ ഉള്ളപ്പോള്‍ പോലും ശക്തമായ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ , ബഹുജന കക്ഷികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ പരിപൂര്‍ണ്ണ പങ്കാളിത്തത്തോടെ കൊറോണ വ്യാപന പ്രതിരോധ നടപടികള്‍ മികച്ച രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിന് നേര്‍ക്ക് ഇത്തരത്തിലുള്ള ചിറ്റമ്മനയം കാണിക്കുന്നത് ശരിയല്ല എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു.
ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന ഒരു കൊവിഡ് രോഗിക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ക്കു പുറമേ സംസ്ഥാന സര്‍ക്കാരിന് ചെലവ് വരിക 2 ലക്ഷം വരെ ആണ്. വാര്‍ഡില്‍ കഴിയുന്ന രോഗിക്ക് ചികല്‍സകള്‍ക്കായി ഒരു ലക്ഷം വരെയും ചെലവു വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 15 മുതല്‍ 20 ലക്ഷം വരെ ചെലവു വരുന്ന ചികില്‍സകളാണ് സൗജന്യമായി ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നത്. ഇത്തരം ഭീമമായ ചിലവുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ അത് മുഴുവനും സ്വാംശീകരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ആവരുത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് കൊണ്ട് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന മഹാകുംഭമേള ക്ക് 374 കോടി രൂപ അനുവദിക്കുന്ന സമയത്ത് ഇപ്പോഴത്തെ പ്രധാനപ്പെട്ട ആവശ്യമായ കൊറോണ വ്യാപന പ്രതിരോധ നടപടികള്‍ക്കായി കൂടുതല്‍ തുക സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കേണ്ടതന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT