- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ഇടപടല്‍ ഫലം കണ്ടു: എന്‍സിപിയിലെ തമ്മിലടി തീരുന്നു
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ മുംബൈയിലാണ് ചര്‍ച്ച നടന്നത്. യോഗശേഷം എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യ ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം നടത്തിയ ഇടപെടല്‍ ഫലം കാണുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ മുംബൈയിലാണ് ചര്‍ച്ച നടന്നത്. യോഗശേഷം എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് ഇന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയതോടെയാണിത്. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അധ്യക്ഷന്റെ കാര്യത്തില്‍ സംസ്ഥാനതലത്തില്‍ സമയവായത്തിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ അടക്കം ഏഴു നേതാക്കളെയാണ് കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്കായി മുംബൈക്ക് വിളിപ്പിച്ചത്. നേരത്തെ മാണി സി കാപ്പനും എ കെ ശശീന്ദ്രനും മുംബെയിലെത്തി ശരത് പവാറിനെ പ്രത്യേകമായി കണ്ടിരുന്നു. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുകയാണ്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ടിപി പീതാംബരന്റെയടക്കം പിന്തുണയുണ്ടായിട്ടും കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ചാണ്ടിയുടെ കുടുംബാംഗം വേണ്ടെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിക്ക് പകരക്കാനെ കണ്ടെത്തുന്നതിനൊപ്പം പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കൂടി കണ്ടെത്തേണ്ടതുണ്ട് എന്‍സിപിയ്ക്ക്. കെ എം മാണി മരിച്ചതിനെ തുടര്‍ന്ന് പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജോസ് ടോമിനെ പരാജയപ്പെടുത്തി എന്‍സിപിയിലെ മാണി സി കാപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ നിലവിലെ മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി പകരം മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം നേരത്തെ തന്നെ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും ഇതിന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടിയുടെ നിര്യാണം സംഭവിച്ചത്. ഇതോടെയാണ് എ കെ ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യ ശക്തമായത്. തോമസ് ചാണ്ടി അന്തരിച്ചതോടെ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം ശ്രമം നടത്തുന്നുണ്ടെങ്കിലും സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് എന്‍സിപി. ഇവിടെ സ്ഥാനാര്‍ഥിയെ കണ്ടെത്തുകയെന്നതും എന്‍സിപിക്ക് വെല്ലുവിളിയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















